ഡോക്ടറുടെ അടുത്ത് പോണോ എന്ന് അമ്മുമ്മ ചോദിച്ചു വേണ്ട എന്നു ഞാൻ പറഞ്ഞു. അമ്മുമ്മ കിളിയുടെ മുറിയിലേക്ക് കയറിയപ്പോൾ, ഞാൻ മുഷിഞ്ഞ എൻറെ വസ്ത്രങ്ങളും അമ്മൂമ്മയുടെ വസ്ത്രങ്ങളും എടുത്തുകൊണ്ടുവന്ന് സോപ്പുപൊടിയും ഇട്ട് വാഷിംഗ് മെഷീൻ ഓൺ ചെയ്തു. ഞാൻ ബ്രഷും പേസ്റ്റും എടുത്ത് പതിവു പരിപാടികളിലേക്ക് കടന്നു. ബ്രഷ് ചെയ്തു വന്നപ്പോഴേക്കും വാഷിംഗ് മെഷീനിൽ വാഷിംഗ് കഴിഞ്ഞിട്ട് ഉണ്ടായിരുന്നു.
സെമി ഓട്ടോമാറ്റിക് ആയതുകൊണ്ട് മറ്റു പ്രവർത്തനങ്ങൾ ഒക്കെ നമ്മുടെ കൈകൾ കൂടി വേണ്ടി വന്നു. അമ്മൂമ്മ കിളി ഇവിടെ മുറിയിൽ നിന്നും വന്ന് അടുക്കളയിൽ പണികൾ തുടങ്ങിയിരുന്നു. വാഷിംഗിൻറെ അവസാന പണി എന്ന നിലയ്ക്ക് തുണികൾ വെള്ളത്തിൽ അൽപം അലമ്പിയ ശേഷം മെഷീൻറെ ഡ്രയറിലേക്ക് ഇട്ട് ഫോൺ ചെയ്ത് അടുക്കളയിലൂടെ പോകുമ്പോൾ അമ്മുമ്മ പറഞ്ഞു:- “ഇന്നും നാളെയും കൂടി സുബ്രഹ്മണ്യനെ നൈറ്റ് ആണെന്ന് പറയുന്നു. ഇന്നലെ കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ?” ഞാൻ ഇല്ല എന്ന് പറഞ്ഞുകൊണ്ട് തലയിലെ മുഴയിൽ തടവി നോക്കി, അപ്പോൾ ഇന്നും പോകണം എന്ന് സാരം.
ഇന്ന് രാത്രി എന്തു കോടാലി ആണാവോ വെച്ചിരിക്കുന്നത്, ഇന്ന് തോണ്ടി വിളിക്കാൻ ഒരു വണ്ണം കുറഞ്ഞ നീളമുള്ള കമ്പ് എടുത്തു വെക്കാം അതിന് കുത്തുകയോ അടിക്കുകയോ ചെയ്താലും തലക്ക് എറിയുന്ന വേദന ഉണ്ടാകില്ല. രണ്ടു ദിവസം കൂടി എനിക്ക് നല്ല പുകിലാണ്, എന്ത് ചെയ്യാം അത്രയ്ക്ക് അധികം സ്നേഹിച്ചു പോയില്ലേ. ചായ കുടി കഴിഞ്ഞപ്പോഴാണ് അലക്കാനിട്ട തുണിയുടെ കാര്യം ഓർമ്മ വന്നത്, ഇപ്പോൾ ഒരു വിധം തുണിയുടെ വെള്ളം പോയിട്ടുണ്ടാവും. ഞാൻ ചെന്നു ഡ്രയറിൽ കിടന്നിരുന്ന തുണികളെല്ലാം ബക്കറ്റിൽ ആക്കി അയയിൽ വിരിക്കാൻ കൊണ്ടുപോയിട്ടു.
അതു കഴിഞ്ഞ് ഞാൻ തിരിച്ച് പോരുമ്പോൾ അമ്മൂമ്മ:- ” മോനെ ഈ ഓയിൽമെൻറ് മോളുടെ കാലിൽ ഒന്നു പുരട്ടിക്കൊടുത്തു ചൂടുപിടിക്ക്, ചൂടുവെള്ളം സ്റ്റൗവിൽ വെക്കാം.” ഞാൻ ഓയിൽമെൻറ് വാങ്ങി കിളിയുടെ അടുത്ത് പോയിരുന്ന് ചൂടുപിടിക്കുന്ന തോർത്ത് എൻറെ മടിയിൽ ഇട്ട് കാലെടുത്തുവെച്ച് പുരട്ടി തടവിക്കൊടുത്തു വെറുതെ ആ മുഖത്ത് എന്താണ് ഭാവം എന്ന് അറിയാൻ വേണ്ടി നോക്കിയപ്പോൾ എൻറെ കയ്യിലെ മുറിവിലേക്ക് നോക്കിയിരിക്കുന്നു. കാല് തിരിച്ച് തലയണയിൽ വെച്ച് ചൂടു പിടിക്കാനുള്ള വെള്ളം എടുത്ത് തിരിച്ചു വന്ന്,