സ്വാന്തനം 2-6
Swanthanam 2 Part 6 | Author : David
[ Previous Part ] [ www.kkstories.com ]
അടുത്ത ദിവസം കൃഷ്ണമംഗലത്ത്……
കാളിങ് ബെൽ ശബ്ദം കെട്ടിട്ടാണ് രാജശ്രീ (അലോഖിന്റെ അമ്മ) കതക് തുറന്നത്..അലോഖ് ഉം കൂടെ ഒരാളും ആയിരുന്നു വന്നത്
രാജശ്രീ : ആഹാ നീ ആയിരുന്നോ..അച്ചുതേട്ടൻ നിന്നെ തിരക്കിയിരുന്നു
അലോഖ് : എന്താണ് കാര്യം ???
രാജശ്രീ : ആ… അതൊന്നും എനിക്കറിയില്ല..നിങ്ങൾ തമ്മിൽ സംസാരിക്ക്… “അല്ല ഇതാരാണ് ??” (കൂടെ ഉള്ള ആളെ നോക്കി ചോദിച്ചു)
അലോഖ് : ഹോ..ഞാൻ ആ കാര്യം പറയാൻ വിട്ട്.. അമ്മേ ഇതെന്റെ കൂട്ടുകാരൻ മിഥുൻ.. ഞാൻ പറഞ്ഞിട്ടില്ലേ എന്റെ കൂടെ കോളേജിൽ പഠിച്ചത്
“ഇപ്പോൾ പിടികിട്ടി” രാജശ്രീ പറഞ്ഞപ്പോൾ രണ്ടു പേരും പരസ്പരം ചിരിച്ചു
“ഇവന് ഒരു ഇന്റർവ്യൂ ആയിട്ട് വന്നതാണ്..പക്ഷെ പെട്ടന്ന് അതിന്റെ ഡേറ്റ് മാറ്റി അടുത്ത ആഴ്ച ആക്കി..ഇനി തിരിച്ചു പോയി പിന്നേം പോകണ്ടേ..അപ്പോൾ ഞാനാണ് പറഞ്ഞത് ഇവിടെ താമസിക്കാം എന്നിട്ട് ഒന്നും കൂടെ പ്രിപെയർ ചെയ്തിട്ട് ഇന്റർവ്യൂവിനു പോവാം എന്ന്” അലോഖ് പറഞ്ഞു മുഴുവിപ്പിച്ചു
“അതിനെന്താ..മോനു സ്വന്തം വീട് പോലെ കരുതാം ഇത്” രാജശ്രീ പറഞ്ഞു
അലോഖ് : അമ്മ ഈ കാര്യം അച്ഛനോട് പറഞ്ഞു സമ്മതിപ്പിക്കണം
രാജശ്രീ : അതൊന്നും കുഴപ്പമില്ലടാ..ഞാൻ അത് പറഞ്ഞു സമ്മതിപ്പിച്ചോളാം.. ആദ്യം നീ ഇവന് റൂം കാണിച്ചു കൊടുക്ക്..എന്നിട്ട് ഫ്രഷ് ആയി വാ ഞാൻ കഴിക്കാൻ എടുക്കാം – എന്നും പറഞ്ഞു കിച്ചണിലേക്ക് പോയി