“”സ്വന്തം പപ്പയല്ല…..പക്ഷെ എന്നെ വളർത്തിയതും ഈ നിലയിൽ എത്തിച്ചതും എന്റെ കേണൽ ആണ് …. പപ്പയേക്കാൾ ഒരായിരം പടി മുകളിൽ ആണ് എനിക്ക് എന്റെ “”ഫെർണാണ്ടസ് “””….””””
“”ഉം… അപ്പൊ ജെയിന്റെ പപ്പയും മമ്മയും….. “””
പ്രവിയുടെ ആ ചോദ്യം കേട്ടപ്പോൾ അവളുടെ മുഖത്തെ പ്രസരിപ്പ് ഒക്കെ മാഞ്ഞു …. അവൾ കുറച്ചു നേരം പ്രവിയെ നോക്കാതെ ഡ്രൈവിങ്ങിൽ ലയിച്ചു…..
ആ ചോദ്യം അവളിൽ വിഷമം ഉണ്ടാക്കിയെന്നു അവളുടെ മുഖഭാവത്തിൽ നിന്നും പ്രവിക്ക് മനസിലായി…..പക്ഷെ മുഖത്തുണ്ടായ വിഷമം അവളുടെ കണ്ണുകളിൽ പ്രകടമായി കണ്ടില്ല … അവളുടെ കണ്ണുകളിൽ പകയുടെ ജ്വലിക്കുന്ന തീനാളങ്ങൾ പ്രവിയുടെ ശ്രദ്ധയിൽ പെട്ടു …. ഒരെ സമയം വിഷമവും ആരോടോ ഉള്ള വെറുപ്പും അവളിൽ പ്രകടമായി കണ്ടപ്പോൾ പ്രവി ഒന്നും പിന്നെ ചോദിച്ചിക്കാൻ മുതിർന്നില്ല ……
കുറച്ചു കഴിഞ്ഞപ്പോൾ
….
“”എന്താ മാഷേ പെട്ടന്ന് ഒരു മൗനം…… “””””
പ്രവിയുടെ മൗനം കണ്ടപ്പോൾ ജെയിൻ ചോദിച്ചു….
“”ഒന്നുല്ല ജെയിൻ….. “””
അവൻ ചെറു പുഞ്ചിരിയോടെ പറഞ്ഞു….
അപ്പോ അവളും മുഖത്തു ചെറു പുഞ്ചിരി വരുത്തി ….
പുതിയ വർത്തമാനത്തിനു തുടക്കം ഇടുന്നതിനു മുന്നേ അവരുടെ ജീപ്പ് ക്ഷേത്രപരിസരത്ത് എത്തിച്ചേർന്നിരുന്നു…..
ഒരു ആലിന്റെ തണലിൽ ജീപ്പ് പാർക്ക് ചെയ്തിട്ട് അവരിരുവരും ജീപ്പിൽ നിന്നും ഇറങ്ങി….
“”എന്താ ജെയിൻ …. അവിടെ തന്നെ നിന്നു കളഞ്ഞത് വരുന്നില്ലേ…. “”
ക്ഷേത്രപടിക്കെട്ടിലേക്ക് നടന്നടുക്കുമ്പോൾ… ജെയിൻ വരാതെ ജീപ്പിൽ ചാരി നിൽക്കുന്നത് കണ്ടപ്പോൾ പ്രവി അവളോട് ചോദിച്ചു…
അതു കേട്ടപ്പോൾ അവൾ ചെറു വിഷമത്തോടെ തന്റെ കഴുത്തിലെ സ്വർണമാലയിലെ കുരിശിന്റെ ആകൃതിയിലുള്ള ലോക്കറ്റ് വിരലുകളാൽ പൊക്കി കാണിച്ചു…..
പ്രവി അവളുടെ അടുത്തേക്ക് ചെന്നു….
“”ഓഹ് അതാണോ…. അതൊരു പ്രശ്നം അല്ലടോ … താൻ വാ …….. “””
അതും പറഞ്ഞിട്ടും മടിച്ചു നിൽക്കുന്ന അവളെ കണ്ടപ്പോൾ
“”അല്ല തനിക്ക് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ ബുദ്ധിമുട്ട് വല്ലതും ഉണ്ടോ??…. “”
പ്രവി ചോദിച്ചു …
“”ഹേയ് … അങ്ങനെ ഒന്നുമില്ല…. എനിക്ക് ഇഷ്ടമാ ക്ഷേത്രദർശനം നടത്താൻ… പക്ഷെ …. “”‘”
“””ഒരു പക്ഷെയും വിചാരിക്കേണ്ട… ഇവിടെ ആരും തന്നെ തടയില്ല…. “”
പ്രവി പറഞ്ഞു പക്ഷെ അവൾക്കു കയറാൻ ഒരു മടിപോലെ നിൽക്കുന്നു …..
“”താൻ ധൈര്യമായിട്ട് വാ..ഞാനില്ലേ കൂടെ… “”