അങ്ങനെ തീർത്തങ്ങ് പറയാൻ വരട്ടേ…ഈ പോക്കിന് കൈയ്ക്കും കാലിനും ഒടിവ് ചതവ് ബലക്ഷയം എന്നിവയുണ്ടാകാനുള്ള ചാൻസൊക്കെ ഞാൻ കാണുന്നുണ്ട് മോനേ ശന്തനു….
അച്ചൂന്റെ ആക്കിയുള്ള ആ പറച്ചില് കേട്ടതും ശന്തനു പാട്ട് നിർത്തി അച്ഛൂനെ കലിപ്പിച്ചൊന്ന് നോക്കി….
നിനക്കെന്താടാ അച്ചൂ…നിനക്കെന്തിന്റെ കേടാ…???
ശന്തനു പല്ല് ഞെരിച്ച് പറഞ്ഞ് അച്ചൂനെ വാട്ടാൻ തുടങ്ങിയതും അച്ചുവും വിട്ടുകൊടുക്കാതെ അതിൽ പിടിച്ചു കയറി…
നിനക്കെന്നാടാ…നിനക്കെന്നാത്തിന്റെ കേടാ…
അച്ചൂന്റെ ആ പെർഫോമൻസ് കൂടി ആയതും അഗ്നിയും ത്രേയയും കൺമണിയും കൂടി കൂട്ടച്ചിരി ചിരിയ്ക്കാൻ തുടങ്ങി…. ശന്തനു അവിടേം പൂർണ പരാജയം ഏറ്റുവാങ്ങി അച്ചൂനെ ഇരുത്തിയൊന്ന് നോക്കി….
ഹോ…വേണ്ടളിയാ… നമുക്കെല്ലാം പറഞ്ഞ് compliment ആക്കാം….ഇനി ഞാൻ നിന്നെ ഒറ്റൂല്ല..
എന്റെ അഗ്നിയാണെ സത്യം….
അച്ചു അതും പറഞ്ഞ് ചിരിച്ചോണ്ട് നിന്ന അഗ്നീടെ തലയിലേക്ക് കൈ വച്ചതും അഗ്നി അടിമുടി ഞെട്ടി അച്ചൂന് നേരെ ലുക്ക് വിട്ടു…
എന്റെയീ തല ഇങ്ങനെയിരിക്കുന്നത് കണ്ടിട്ട് നിനക്ക് ഒരു സമാധാനവും ഇല്ല അല്ലേടാ അച്ചൂട്ടാ…
അഗ്നീടെ ദയനീയമായ ആ ചോദ്യം കേട്ട് അച്ചു ഒരവിഞ്ഞ ചിരി പാസാക്കി കൈ പതിയെ പിന്വലിച്ചെടുത്തു നിന്നു.. പെട്ടെന്നാ പൂവള്ളിയിലെ ഒരു പ്രധാന അംഗം അവിടേക്ക് കടന്നു വന്നത്….
ത്രേയമോളേ….
ത്രേയേടെ റൂമിലേക്ക് കയറിയ ആൾ വന്നപാടെ ത്രേയയെ കെട്ടിപ്പിടിച്ച് ആനന്ദം പങ്കുവെച്ചടർന്നു മാറി…. മറ്റാരുമായിരുന്നില്ല പ്രഭേടെ മൂത്ത പുത്രൻ ഹർദ്ദയാൽ എന്ന ഹരിയായിരുന്നു അത്…അവൻ ഒറ്റയ്ക്കായിരുന്നില്ല കൂടെ ഭാര്യ പ്രിയയും മക്കളുമുണ്ടായിരുന്നു…ഹരിയ്ക്കും പ്രിയയ്ക്കും മൂന്ന് മക്കളാണ്…മൂത്തത് twins ആണ്…അക്ഷിമ എന്ന അമ്മുവും അശ്രു എന്ന ചാരുവും….ഇളയത് പാർത്ഥിവ്.. എല്ലാവരുടേയും പാർത്ഥി….
ഹരിയുടെ സ്നേഹ പ്രകടനം കണ്ട് പുച്ഛമിട്ട് നിൽക്ക്വായിരുന്നു പ്രിയ…കുട്ടികള് മൂന്നുപേരും നിലത്ത് നിന്ന് തുള്ളി കളിയ്ക്ക്യായിരുന്നു….ത്രേയേടെ നോട്ടം ഒരുവേള കുട്ടികളിലേക്ക് വീണതും അവള് ഒരു ചിരിയോടെ അവർക്കരികിലേക്ക് മുട്ടുകുത്തിയിരുന്നു….
ഹരിയത് കണ്ട് പുഞ്ചിരിയോടെ അവരെ തന്നെ നോക്കി നിന്നു…. പക്ഷേ ആ കാഴ്ചകൾ ഒരുതരം മനംമടുപ്പോടെയാണ് പ്രിയ നോക്കി കണ്ടത്…
ഹായ്..കടുക്മണീസ്…ഞാനാരാണെന്ന് മനസിലായോ…???
ത്രേയേടെ ആ ചോദ്യം കേട്ട് മൂവരും പരസ്പരം മുഖത്തോട് മുഖം നോക്കി….അമ്മുവും ചാരുവും ഏഴു വയസ് പ്രായമുള്ളവരായിരുന്നു… പാർത്ഥിയ്ക്ക് പ്രായം ആറ് തികഞ്ഞിട്ടില്ലായിരുന്നു….ത്രേയേടെ മുഖത്തെ ചിരിയും സന്തോഷവും കണ്ട് ഒന്നും പ്രതികരിക്കാതെ മൂവരും ഒരുപോലെ പ്രിയേടെ സാരിത്തുമ്പിലേക്ക് പറ്റിചേർന്ന് ത്രേയയെ തന്നെ ഉറ്റുനോക്കി നിന്നു…
ആ കാഴ്ച കണ്ടതും ഹരി ഒന്ന് ചിരിച്ചു കൊണ്ട് പാർത്ഥിയെ കൈയ്യിലെടുത്ത് ത്രേയയ്ക്ക് അരികിലേക്ക് കൊണ്ടുചെന്നു…