ഹ്മ്മ് ഇനിയിപ്പോ വിഷമിക്കേണ്ടല്ലോ ഇന്നുമുതൽ തുടങ്ങുകയല്ലേ.
ഹോ അതിനിനിയും രണ്ടു ദിവസം ആകുമെടി.
ഇന്നലെ പറയുന്നത് കേട്ടു ഇന്നുമുതൽ ഓക്കേ ആകും എന്ന്…
അതുകേട്ടു ഞാനൊന്ന് ചിരിച്ചു.
ഹോ ചിരി കണ്ടില്ലേ.
രണ്ടും ഇങ്ങിനെ ആഘോഷിച്ചു നടന്നോ..
നാട്ടിൽ തന്നെ ആയതോണ്ട് പിന്നെ ഇതിനൊരു ഒഴിവും ഉണ്ടാകില്ലല്ലോ..
അതെ നീ നിന്റെ കേട്ടിയോനോട് വരാൻ പറയെടി അപ്പൊ പിന്നെ നിങ്ങൾക്കും ആഘോഷിക്കാല്ലോ.
ഹോ പറഞ്ഞോളാമേ. എന്ന് പറഞ്ഞോണ്ട് നിൽകുമ്പോഴാണ് സലീനയുടെ ഉമ്മ കയറി വന്നേ.
ഷമിമോളെ സൈനുവിന് ചായ കൊടുത്തോ എന്ന് ചോദിച്ചോണ്ട് ഉമ്മ അടുക്കളയിലേക്ക് കയറി.
ആ കൊടുത്തു ഉമ്മ.
സലീന എഴുന്നേറ്റില്ലേ മോനെ.
ഇല്ലാ നല്ല ഉറക്കം ആയിരുന്നു.
അതാ വിളിക്കാതെ വന്നേ.
കുറച്ചൂടെ ഉറങ്ങിക്കോട്ടെ എന്ന് കരുതി.
ചായ ഉണ്ടാക്കാൻ വന്നതാ അപ്പോഴാണ് ഷമി മോന്ക്ക് ചായ കൊടുത്തോണ്ടിരുന്നത്.
അവളെടുത്തുനിന്നും ഒരു ചായ വാങ്ങി കുടിച്ചു..
ഹ്മ്മ് അവളെ മോനും രാവിലെ എഴുനേറ്റൽ ചായയും ബിസ്ക്കറ്റും വേണം.
ഇവിടുത്തെ ആളും അങ്ങിനെ തന്നെയാ.
എന്നും രാവിലെ സെബിയാണ് കൊടുക്കാറുള്ളത്.
അവളെഴുന്നേറ്റില്ലേ ഉമ്മ.
ഇല്ലാ എല്ലാരും എപ്പോഴാ ഉറങ്ങിയേ. നട്ട പാതിരക്കു അല്ലയോ..
അതുവരെ സംസാരിച്ചു ഇരുന്നു കാണും അല്ലെ.
ഹ്മ്മ് മൂന്നും കൂടെ ഒരുമിച്ചു കൂടിയതല്ലേ. പിന്നെ പറയണോ.
അവസാനം ഞാൻ ചീത്ത പറഞ്ഞിട്ട എഴുനേറ്റ് പോയെ.
സെബിക്കു നാളെ ഹോസ്പിറ്റലിൽ പോകണ്ടേ ബാക്കി നാളെ പറയാം എന്ന് പറഞ്ഞു വഴക്ക് പറഞ്ഞ ശേഷം ആണ് പോയെ.
അതെന്തായാലും നല്ലതാ.