ട്യൂഷൻ ക്ലാസിലെ പ്രണയം 3 [Spider Boy]

Posted by

 

ഫ്രെണ്ട്സ് പിന്നേം ഗെയിം കളിക്കാൻ വിളിച്ചു. ഞാൻ രണ്ട് മണിക്കൂറോളം കളിച്ചിരുന്നു. അമ്മ ചോറു തിന്നാൻ വിളിപ്പിച്ചപ്പോ ഞാൻ പോയി.

 

” ടാ നീ നനഞ്ഞായിരുന്നോ വന്നേ ”

 

” എന്തെ ”

 

” ബാത്‌റൂമിൽ അതാ നിന്റെ ടീഷർട്ടും പാന്റ്സും പിണ്ടിയായിട്ടിരിക്കുന്നു ”

 

” അത് പകുതി എത്തിയപ്പോൾ നല്ല മഴ പെയ്തു ”

 

” നീ കോട്ട് എടുത്തില്ലായിരുന്നോ ”

 

” മറന്നോയ് ”

 

” അപ്പൊ നിനക്ക് മഴ തോർന്നിട്ട് വരായിരുന്നില്ലേ ”

 

” മഴ ഇപ്പോ നിക്കാനാ.. ഇപ്പോഴും പെയ്യല്ലേ ”

 

” മ്മ്….ന്നാ വാ ..ചോറുതിന്നാ..”

 

ഞാൻ ചോറും തിന്ന് റൂമിൽ കയറി വാതിലടച്ചു. എല്ലാ ദിവസത്തെ രാത്രി പോലെ ആ രാത്രിയും കടന്നു പോയി.

 

🌞 𝚂𝚄𝙽𝙳𝙰𝚈

 

𝚃𝙸𝙼𝙴 10:13 𝚊𝚖

 

ഞാൻ എണീച്ച് ഹാളിലേക്ക് പോയി

 

💭 അമ്മ എന്നെന്തേ ആവോ വിളിക്കാഞ്ഞേ.! അല്ല അമ്മ ഇവിടെല്ലേ 💭

 

ഞാൻ അടുക്കളയിലും പുറത്തും നോക്കി അമ്മ വീട്ടിലില്ലായിരുന്നു. കുറച്ചു കഴിഞ്ഞപ്പോ അതാ തൊടിയിലൂടെ വരുന്നു.

 

” ആ.. നീച്ചോ. ഞാൻ വിചാരിച്ചു ഞാൻ വന്ന് നീപ്പിക്കണമെന്ന് ”

 

” 😒 ”

” അല്ല നിങ്ങളെവിടെന്ന വരുന്നേ ”

 

” ആ… ഞാനാ സുനിതെന്റെ ( അപർണ ന്റെ അമ്മയാണെ ) വീട്ടിലൊന്ന് പോയതാ ”

 

” അവിടെന്താ.. ”

 

” പെണ്ണിന് പനിയാണോല… ”

” ങേ… 🙁”

 

തുടരും….

 

നിങ്ങളുടെ അഭിപ്രായം കമന്റ്‌ ബോക്സിൽ അറീക്കണേ. കഥ ഇഷ്ടമായെങ്കിൽ ലൈക്ക്❤️തരണേ

 

   ” ᡶᏲᎯᏁᏦ ᎽᎧᏬ ቻᏫᏒ ᏒᏋᎯᎴᎥႶᎶ “

Leave a Reply

Your email address will not be published. Required fields are marked *