അപർണ്ണയുടെ അടിവയറ്റിൽ നിന്നും ഒരു എരിച്ചിൽ തലച്ചോറിൽ അടിച്ചുകൊണ്ടു…അവൾക്ക് ഒന്നും മിണ്ടാൻ പറ്റിയില്ല.
“അപ്പു….പറയ്..”തെസ്നി അവളുടെ കയ്യിൽ ഒന്ന് തട്ടി.
“എന്താ ചേച്ചി….മനസ്സിലായില്ല …” തെസ്‌നി പറഞ്ഞത് മനസ്സിലായി എങ്കിലും അവൾ ഒന്നും അറിയാത്ത പോലെ നടിച്ചു. അവളുടെ കണ്ണുകൾ അലക്ഷ്യമായി എന്തിനെയോ തേടി കൊണ്ടിരുന്നു.
“നീ നേരത്തെ പറഞ്ഞ ആള് ജയൻ അല്ലെ? സുലൈമാൻ അല്ലല്ലോ ?”
അപർണക്ക് കണ്ണിൽ ഇരുട്ട് കയറുന്ന പോലെ ആണ് തോന്നിയത്. അവളുടെ തൊണ്ട വറ്റി വരളുന്ന പോലെ.. അവളുടെ മുഖത്തെ പതർച്ചയും കണ്ണുകളിലെ ഭാവമാറ്റവും തെസ്നി ഇടകണ്ണിട്ടു നോക്കുണ്ടായിരുന്നു. അവൾ മറുപടി ഒന്നും പറയാതെ നില്കുന്നത് കണ്ട തെസ്നി ചോദ്യം ആവർത്തിച്ചു..
“ടീ …നിന്നോടാണ് ചോദിച്ചത് ”
“ഏയ്…ഈ ചേച്ചിക് എന്താ വട്ടാണോ…” അവൾ തുണിയെടുത്തു അഴലിൽ ഇടുന്നത് തുടർന്നു.
“എന്തിനാ ഇങ്ങനെ നുണ പറയുന്നത് അപ്പു?”
“ഈ ചേച്ചി….ശെരിയാ ജയേട്ടൻ തന്നെയാ ……” ഇത് പറഞ്ഞപ്പോൾ അവളുടെ കവിളുകൾ ചുവന്നു തുടുക്കുവാൻ തുടങ്ങി…
” അപ്പോൾ എന്താ തോന്നിയത്?”
“ഒലക്ക..ഞാൻ പോവാ…”അപർണ്ണ കയ്യിലുള്ള ഡ്രസ്സ് താഴെ ബക്കറ്റിൽ ഇട്ടു പോകുവാൻ ഒരുങ്ങി..അപ്പോഴേക്കും തെസ്‌നിയുടെ കൈ അവളുടെ കയ്യിൽ പിടിമുറുക്കിയിരുന്നു.
“പറയാതെ ഞാൻ വിടില്ല ..”
“ചേച്ചി……ഞാൻ പോവട്ടെ…”
“കൊഞ്ചാതെ പറയടി…”
“മ്മ്മ്… നല്ല പേടി തോന്നി…പിന്നെ ഒരു തരിപ്പ് തോന്നി…ഒരു കോരിത്തരിപ്പ്…. അത്രേ ഉള്ളു….ഇപ്പൊ എന്തിനാ ഇതൊക്കെ ചോദിച്ചത് ?” ഇത് പറയുമ്പോൾ അവൾക്ക് തെസ്‌നിയുടെ മുഖത്തേക്ക് നോക്കാൻ ഉള്ള ധൈര്യം ഉണ്ടായില്ല..