നിങ്ങടെ കൂടെ ജീവിക്കാൻ തുടങ്ങിയ ശേഷമാ അതെല്ലാം കിട്ടിയേ..
എന്ന് പറഞ്ഞോണ്ട് സലീനയുടെ ഉമ്മ കരയാൻ തുടങ്ങി.
അയ്യേ ഉമ്മ കരയുകയാണോ വേണ്ടേ സന്തോഷിക്കുകയല്ലേ വേണ്ടേ.. ഡോക്ടർ മോൾക്ക് ഒരു ഡോക്ടർ ചെക്കൻ തന്നെ കിട്ടിയില്ലേ.. എന്ന് പറഞ്ഞോണ്ട് ഷെമി ഉമ്മയെ കെട്ടിപിടിച്ചു
പോടീ നിന്റെ ഒരു തമാശ..
അവൾ പറയട്ടെ .
എല്ലാർക്കും സമ്മതമാണല്ലോ അല്ലേ..
ഇനി അത് ചോദിക്കാൻ നിൽക്കണോ ഉപ്പ എന്ന് പറഞ്ഞോണ്ട് സലീന ഉപ്പയുടെ അരികിലേക്ക് ചേർന്ന് നിന്നു.
അല്ല മോളേ എല്ലാവരും..
ഞങ്ങക്ക് സമ്മതം ആണ് അല്ലേ ഉമ്മ.
ഹ്മ്മ്.
കല്യാണം എത്രയും വേഗം നടത്തേണ്ടി വരും..
ഉടനെ സെബി.
വേണ്ട ഉപ്പ.
പിന്നെ.
കുറച്ചൂടെ കഴിഞ്ഞോട്ടെ
അതെന്തേ മോളേ..
താത്തയും ഇക്കയും ഗൾഫിൽ പോയി വന്നോട്ടെ എന്നിട്ട് സാവകാശം മതി.
അതിനെന്താ..
അത്രയും ദിവസം എനിക്കിവിടെ നിൽക്കാല്ലോ ഉപ്പ..
ആ അതാണോ കാര്യം.
ഹ്മ്മ് ഇവിടുന്നു പോകാൻ മനസ്സ് സമ്മതിക്കുന്നില്ല ഉപ്പ.
അത് കേട്ട് ഞാൻ ചിരിച്ചോണ്ട്.
അവനും ഒരൊറ്റ മോനായി പോയി അല്ലേൽ അവനെ നമുക്ക് ഇവിടെ കൊണ്ട് വന്നു താമസിപ്പിക്കായിരുന്നു അല്ലേ സെബി.
അത് കേട്ട് എല്ലാവരും ചിരിച്ചോണ്ട്.. നിന്നു..
എന്നാലും ഞാനി ഇടക്കൊക്കെ വരും. നിക്കാൻ..
അതിനെന്താ മോളേ ഇത് നിന്റെ വീടല്ലേ പിന്നെ എന്താ. നിനക്ക് തോന്നുമ്പോയൊക്കെ അവന്റെ അനുവാദം വാങ്ങിച്ചിട്ടു വന്നു നിന്നോ അതല്ലേ മര്യാദ..