എൻ തോഴി💗 3 [വവ്വാൽ മനുഷൻ]

Posted by

അവൻ അവൻ്റെ വണ്ടിയും കുണ്ടിയും എടുത്ത്
സ്ഥലം കാലി ആക്കി .. ബീഫും വാങ്ങി തിരിച്ച് വീട്ടിൽ വന്നിട്ടും എനിക്ക് എത്ര ഒരു ഇത് ഉണ്ടായില്ല.. മനസ്സിൽ ഗോകുലിൻ്റെ മുഖം ആണ്, ശേ പിടിച്ച് രണ്ടെണ്ണം പൊട്ടിക്കാൻ ഉള്ളത് ആയിരുന്നു..!!
എന്നാലും ഒന്ന് കരുതി ഇരുക്കുന്നത് നല്ലത് ആണ് എന്ന് എൻ്റെ മനസ് മന്ത്രിച്ച് കൊണ്ട് ഇരുന്നു..!!
ഇതാണ് ഞാൻ ഒരാളോട് എന്തെങ്കിലും ദേഷ്യമോ, വല്ലതും ഉണ്ടായാൽ അതിനു പ്രതിനിധി ചെയ്തില്ലെങ്കിൽ മനസിൽ ഒരു സമാധാനം കിട്ടില്ല…!!
എൻ്റെ നാട്ടിലെ ഭാഷയിൽ പറഞ്ഞാൽ കുരു പൊട്ടി എത്ര തന്നെ.. ഹാ..!

ഉച്ചക്ക് ബീഫ് വെയ്ക്കുന്ന തിരക്കിൽ ആണ് എല്ലാവരും including my dad…!
ഞാൻ കുളതിനേറ്റ് അവിടെ ഒക്കെ ചുമ്മാ പോയി.. വെറുതെ കാറ്റ് കൊള്ളാൻ.. ഉം അടുത്ത് മഴ വരാൻ ചാൻസ് ഉണ്ട്..!!
ഞാൻ കുളത്തിനെ തട്ടിൽ കയറി ഇരുന്നു എന്നിട്ട് ട്രാക്ക് മുട്ട് വരെ പൊക്ക് വെച്ച് കുളത്തിലേക്ക് കാൽ ഇട്ട് ഇരുന്നു..
ആരോ അടുത്ത് വരുന്ന കാൾപെരുമാറ്റം കേട്ടൂ… അത് ആര് എന്ന് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല . ഈ മണം അത് ഒരാൾക്ക് മാത്രമേ ഒള്ളു അത്… പറയേണ്ടി വരില്ലല്ലോ… അതേ അമ്മു..”. അവള് വന്ന് എൻ്റെ അടുത്ത് ഇരുന്നു എന്നിട്ട് അവള് ഇട്ടിരുന്ന പാൻ്റ് ഞാൻ കാൽ ഇട്ടിരുന്ന പോലെ മുട്ട് വരെ മടക്കി കുളത്തിൽ ഇട്ടു, ആ വെളുത്ത കാലിലേക്ക് നോക്കാതെ ഇരിക്കാൻ ഞാൻ കണ്ണുപൊട്ടൻ ഒന്നും അല്ല, എന്താ പറയുക നല്ല ചന്ദനത്തിൻ്റെ കളർ ആണ് അവളുടെ കാലിന്. അതിൻ്റെ ഭംഗി കൂട്ടാൻ ഇരു കാലിലും സ്വർണ്ണ കൊല്ലുസ്,.!. ആ കുളക്കരയിൽ നിശബ്ദത തളം കെട്ടി നിന്നു..! സാധാരണ വാ തോരാതെ സംസരിച്ചൊണ്ട് ഇരുന്ന പെണ്ണ് ഇപ്പൊ മലൈകൊട്ട വലിബൻ fdfs കണ്ടിട്ട് ഇരിക്കുന്ന ഒരു ശരാശരി ലാലേട്ടൻ ഫാനിനേ പോലെ ഇരിക്കുന്നു..!! എന്ത് പറ്റിയവോ ഒരുപക്ഷേ അവൾക് എന്നോട് സംസാരിക്കാൻ ചളിപ്പ് കാണും അതോണ്ട് ഞാൻ അങ്ങോട്ട് കയറി സംസാരിക്കാം എന്ന് വെച്ചു.. അത്കൊണ്ട് തുടക്കം ഞാൻ അങ്ങ് കുറിച്ചു..;
“ അതേ… അത് …സത്യത്തിൽ നിൻ്റെ എക്സ് ആണോ.. അവൻ..? ”. ഞാൻ നല്ല കാര്യം സംസാരിക്കാൻ വാ തുറന്നപ്പോൾ enta മനസിൽ ഉള്ളത് അറിയാതെ വന്നു പോയി..
അത് കേട്ടിട്ട് അവൾ മുഖമുയർത്തി എന്നെ തല ചെരിച്ച് നോക്കിയിട്ട് അവൾ തൊള്ള തുറന്നു…;
“ മ്മ് , അവൻ എൻ്റെ ex ആണ്, ”. അവൾ എൻ്റെ ചോദ്യത്തിന് ഉത്തരം തന്നു..
അടുത്തത് ഞാൻ ചോദിക്കാൻ വാ തുറക്കുമ്പോളേക്കും അവൾ പറഞ്ഞു തുടങ്ങി.;
“ ഗോകുൽ എൻ്റെ സീനിയർ ആയിരുന്നു, അവിടത്തെ വലിയ ഡോൺ ആണ് അത്രേ അത്കൊണ്ട് ഗോകുൽ ചേട്ടനോട് എല്ലാവർക്കും ഒരു മതിപ്പ് ഉണ്ട്.., ഒരുദിവസം ഗോകുൽ എന്നെ പ്രേപോസ് ചെയ്തു അതും പോരാ നാളെ വരുമ്പോ യെസ് പറയണം എന്ന് ഭീഷണിയും പെടുത്തി..”. അമ്മു ഒന്ന് നിർത്തിയിട്ട് കുളത്തിൽ അവളുടെ ഇടത്തെ കൈ വെച്ച് വെള്ളം അനക്കി ബാക്കി പറയാൻ ഒരുങ്ങി..;
“ എന്നിട്ട് ? ”. അവൾ ബാക്കി പറയുന്നതിൻ്റെ മുമ്പ് ഞാൻ ഇടയ്‌ക് കേറി ചോദിച്ചു..!

Leave a Reply

Your email address will not be published. Required fields are marked *