ഇതെന്റെ സമ്മാനം എന്റെ പെണ്ണിന് ഞാൻ തരുന്ന ആദ്യത്തെ സമ്മാനം എന്ന് പറഞ്ഞോണ്ട് രാഹുൽ അതിലോരോണ്ണം അവളുടെ കയ്യിലേക്ക് നീട്ടി.
ഒരു യന്ത്രത്തെ പോലെ അവൾ കൈ നീട്ടി വാങ്ങിച്ചെങ്കിലും അവളുടെ മുഖത്തെ അശ്ചാര്യാഭവം വിട്ടുമറിയിരുന്നില്ല.
ചേച്ചി എന്ന് വിളിച്ചോണ്ട് രാഹുൽ അവളുടെ തോളിൽ മെല്ലെ പിടിച്ചു കുലുക്കി കൊണ്ട് അവളെ ഉണർത്തി.
ഇതെന്താ ഇങ്ങിനെ ഇരിക്കുന്നെ.
ഇതൊക്കെ ഒന്ന് നോക്ക്എന്ന് പറഞ്ഞോണ്ട് രാഹുൽ അവളുടെ മുന്നിലേക്ക് സ്വർണത്തിൽ പൊതിഞ്ഞ ഒരു താലിയെടുത്തു നീട്ടി.
എങ്ങിനെയുണ്ട് ഇതുകണ്ടോ ഇതാണ് എന്റെ പെണ്ണിന് ഞാൻ ചാർത്താൻ പോകുന്ന താലി എന്ന് പറഞ്ഞോണ്ട് രാഹുൽ അവളുടെ കണ്ണിനു മുൻപിൽ അതൊന്നു ആട്ടി വിട്ടു.
വേറെ വല്ലതും വേണോ ചേച്ചി എന്നുള്ള രാഹുലിന്റെ ചോദ്യത്തിന്.
മതി രാഹുലെ ഇത് തന്നെ ധാരാളം എന്ന് പറഞ്ഞോണ്ട് അവളെണീറ്റ് പുറത്തേക്കു നടന്നു.
സെയിൽസ്മാനോട് അവനെടുത്ത ആഭരണങ്ങൾക്കുള്ള ബില്ലടിക്കാൻ പറഞ്ഞോണ്ട് രാഹുൽ ബില്ല് പേ ചെയ്യാനായി പോയി.
പണം അടച്ചു ആഭരണങ്ങളും വാങ്ങിക്കൊണ്ടു രാഹുൽ വണ്ടിയിലേക്ക് വന്നു.
വെറുതെ എന്തിനാ രാഹുലെ ഇതെല്ലാം എന്ന് പറഞ്ഞോണ്ട് രേഷ്മ രാഹുലിനെ തന്നെ നോക്കിയിരുന്നു.
ഇത് കുറച്ചല്ലേയുള്ളു നാളെ ബാക്കി എന്നും പറഞ്ഞോണ്ട് രാഹുൽ വണ്ടിയെടുക്കാൻ തുനിഞ്ഞതും രേഷ്മ രാഹുലിന്റെ തോളിലേക്ക് ചാരിയിരുന്നു കൊണ്ട് അവൻ കാണുന്നില്ല എന്ന് കരുതി കണ്ണ് തുടച്ചു.
ഇതെല്ലാം ഫ്രോണ്ടിലെ മിറെറിലൂടെ നോക്കി കണ്ടിരുന്ന രാഹുൽ അവളുടെ കവിളിൽ മെല്ലെ അടിച്ചോണ്ടു ഞാൻ പറഞ്ഞിട്ടില്ലേ ചേച്ചിയോട്.