“അതാ mvd പിടിക്കാതെ..കേരള വണ്ടി ആയിരുന്നെ പെറ്റി വീണു കുറെ ക്യാഷ് ഇറങ്ങിയെന്നെ”..അവന്റെ മുഖത്തും ഒരു പുച്ഛം..
പക്ഷേ എന്റെ മുഖത്തെക്കും ആണോ നെഞ്ചത്തു ആണോ അവന്റെ കണ്ണ്..
“അത്രയും പണി അതിൽ ചെയ്തിട്ടുണ്ടോ “..
അവനെ മൈൻഡ്യാകാതെ മുന്നിലേ റെക്കോർഡ് ബുക്ക് തുറന്നു കൊണ്ട് ഞാൻ ചോദിച്ചു..
“അടുത്ത ഹൗർ ക്ലാസ്സ്‌ല്ലേ ഒരു ചായ കുടിക്കാം “..
അലൻ ചിരിച്ചു കൊണ്ടു ചോദിച്ചു..
” സാറെ കുറച്ചു റെക്കോഡ് ബുക്സ് നോക്കാനുണ്ട് “..
അവന്റെ മുഖത്തും നോക്കാതെ തന്നെ ഞാൻ പറഞ്ഞു..
അലൻ ഇറങ്ങി പോയി…
“ഇയാൾക്ക് നാണമില്ലേ..”..
കിർത്തന മേഘയുടെ അടുത്തേക് ഇരുന്നു…
“നിന്റെ പഴയ ബെസ്റ്റി അല്ലായിരുന്നോ “..
“അതൊക്കെ കഴിഞ്ഞ കാര്യം “..
“മ്മ് മ്മ്.അവസാനം ആ ഇറങ്ങി പോയ കോഴി തന്നെ നിനക്കു “…
“എല്ലാവർക്കും നിന്നെപോലെ സ്നേഹിച്ചയാളെ തന്നെ കിട്ടുമോ “..
ഞാൻ ഒന്നും ചിരിച്ചു..തന്റെ കല്യാണം കഴിഞ്ഞു കോളജിയിൽ ഒന്നിച്ചു പഠിച്ചയാൾ വീട്ടിൽ പറഞ്ഞപ്പോൾ അവരും നടത്തി കൊടുത്തു എന്നൊക്കെയാണ് ഇവരോട് പറഞ്ഞിരിക്കുന്നത്…
“ഹസ്ബൻഡ്നേ ഞങ്ങൾക്ക് മിസ്സ് പരിചയപെടുത്തി തന്നിട്ടില്ല കേട്ടോ “..വിബിൻ സാർ എന്നോട് ചോദിച്ചു…
“അത് ശെരിയാണലോ “..അംബിക മിസ്സ് ഏറ്റു പിടിച്ചു…
” bmw കാറിന്റെ ഷോറൂമിൽ സർവീസ് മാനേജറാണ്.. അതികം മിണ്ടില്ല ആരോടും..ഇന്റോർവർട്ടാണ്..”…
ആ സംഭാഷണം അവിടെ വെച്ച് നിർത്തി ഞാൻ…