രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും 2 [J. K.]

Posted by

 

” നമുക്ക് ഇഷ്ട്ടം ഉള്ളവരുടെ കൂടെ സമയം ചിലവഴിക്കാൻ ഒരുപാടു സ്ഥലങ്ങൾ ഉണ്ട്… പക്ഷെ ആർക്കും ഇഷ്ടവും ഇല്ലാ…. സമയവും ഇല്ലാ…..!! ജോൺ എന്തോ ആലോചിച്ചുകൊണ്ട് പറഞ്ഞു.

 

” ആര് പറഞ്ഞു… എനിക്ക് നിന്നെ ഭയങ്കര ഇഷ്ടവും ആണ്… നിന്റെ കൂടെ ചിലവഴിക്കാൻ സമയവും ഉണ്ട്…. ” ആയിഷ അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തുകൊണ്ട് പറഞ്ഞു.

 

” ശരിക്കും…..” അവൻ പുരികം പൊക്കിക്കൊണ്ട് ചോദിച്ചു..

 

” ഓഹോ…. ഇത്രേം ആയിട്ടും നിനക്ക് അത് തോന്നിയില്ല??? “” ആയിഷയുടെ മുഗം വാടി…

 

” ഹിഹി… ഞാൻ ചുമ്മാ പറഞ്ഞതാ… അപ്പോഴേക്കും സങ്കടം ആയോ ???…. ” അവൻ അവളുടെ മുഗം കൈയിൽ ഉയർത്തി കൊണ്ട് പറഞ്ഞു.

 

” ഹ്മ്മ്… പോടാ…. ” അവൾ ചിണുങ്ങി..

 

” ആയിഷു കുട്ടി…. ബാ…. ഒരു അടിപൊളി സ്ഥലം കൂടി ഉണ്ട്…. അങ്ങോട്ടും കൂടി പോകാം.. ” അവൻ അവളെ പിടിച്ചു എണീപ്പിച്ചുകൊണ്ട് പറഞ്ഞു.

.

ജോൺ ആയിഷയെയും കൊണ്ട് പിന്നെയും ഒരു 5-10 കിലോമീറ്റർ വണ്ടി ഓടിച്ചു. വിജനമായ ഒരു പുൽത്തകിടിയിൽ ആണ് വണ്ടി നിന്നത്… അവിടെ അടുത്ത് ഒന്നും മനുഷ്യ വാസം ഉള്ളതിന്റെ ഒരു ലക്ഷണവും ഇല്ലായിരുന്നു. നോക്കുന്നിടത്തെല്ലാം പച്ച വിരിച്ചു കിടന്നിരുന്നു. ഇട തൂർന്നു മരങ്ങളും, അതിന്റെ നടുക്ക് ഒരു കുഞ്ഞി കുളവും, അതിൽ നിറയെ ആമ്പൽ പൂക്കളും….കുറച്ച് പാറകളും.. അങ്ങനെ എല്ലാം കൊണ്ട് പ്രകൃതി അണിഞ്ഞു ഒരുങ്ങി കിടന്നിരുന്നു.

 

” എന്റെ മോനെ…….. അടിപൊളി…… നീ ഇത് എങ്ങനെ കണ്ടുപിടിക്കുന്നെടാ???? ” തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആവാതെ അവൾ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *