അരുൺ. ഓ ആയിക്കോട്ടെ
മനൂപ്. പിന്നെ ഞാൻ പറഞ്ഞത് മറക്കണ്ട ഞാനും ഫാമിലിയും നാളെ പുലർച്ചെ നാട്ടിൽ പോകും വിഷുവൊക്കെ കഴിഞ്ഞെ ഇനി വരൂ
അരുൺ. വിഷുവിനു ഇനിയും രണ്ടാഴ്ച ഇല്ലേ
മനൂപ്. ആ ഒരു മാസം കഴിഞ്ഞേ ഇനി വരൂ ഞാൻ ഇല്ലെങ്കിലും ബിസിനസ് നടന്നോളും പിന്നെ അത്യാവശ്യം വേണം എങ്കിൽ വീഡിയോ കോൺഫറൻസ് ചെയ്യാലോ
അരുൺ. എടാ ഒരു മാസം ആവൂലെ അത്
മനൂപ്. ആ പിന്നെ തിരിച്ചു വരുമ്പോൾ എന്റെ ഫാമിലിയെ നാട്ടിൽ ആക്കും അവൾക്കും ഇവിടെ മടുത്തു ഫ്ലാറ്റിൽ ഒറ്റക്കിരുന്നു പിന്നെ ഗർഭിണി അല്ലെ ഇത് ഏഴാം മാസം ആയി അവൾ ഇനി ഡെലിവറി ഒക്കെ കഴിഞ്ഞേ വരൂ
അരുൺ. ഓ അപ്പോൾ തിരിച്ചു വരുമ്പോൾ ഇനി നീ ഒറ്റയ്ക്ക് അല്ലെ
മനൂപ്. ആടാ.. പിന്നെ നാളെ മോർണിംഗ് ലഗാജ് എടുക്കാനും യാത്ര അയക്കാനും നീ വരണം എന്നില്ല. തലവേദന എടുത്തു റസ്റ്റ് അല്ലെ. വെറുതെ പുലർച്ചെ എണീറ്റു മഞ്ഞു കൊണ്ട് അത് വർധിപ്പിക്കണ്ട ഓക്കേ
അരുൺ. അതെങ്ങനെ ആണ് ശരിയാവ നീ എന്റെ ഫ്ലാറ്റിന്റെ ഓപ്പോസിറ്റ് ഫ്ലാറ്റിൽ അല്ലെ താമസിക്കുന്നെ യാത്ര അയക്കാൻ വന്നിലെങ്കിൽ അത് ശരിയാവില്ല
മനൂപ്. വേണ്ട ഡാ ഒന്നാമത് നിനക്ക് തലവേദന ഒക്കെ അല്ലെ അവൾക്ക് ആണെങ്കിൽ ഡെലിവറി ആകാറും ആയി അത് കൊണ്ടാ
അരുൺ. ഓ നീ വേഗം പോയി തിരിച്ചു വാ എന്നിട്ട് നമ്മക്ക് ഒന്ന് അടിച്ചു പൊളിക്കാം
മനൂപ്. ഓക്കേ മോനെ ദാ ലവന്മാർ വിളിക്കുന്നുണ്ട് ഞാൻ ചെല്ലട്ടെ
അരുൺ. ഓ അങ്ങനെ ആവട്ടെ..
ഞാൻ ഫോൺ കട്ട് ചെയ്തു അപ്പൊ മഞ്ജു റൂമിലേക്ക് വന്നു
മഞ്ജു . ആരാ ഫോണിൽ
അരുൺ. അത് മനൂപ് ആണ്