അപ്പോഴേക്കും ഉമ്മ അടുക്കളയിൽ നിന്ന് എത്തി.
ഉമ്മ: “നിങ്ങൾ രണ്ട് പേരും രാവിലെ തന്നെ തുടങ്ങിയോ?
മാളൂ, നീ അവനെ കളിയാക്കാതെ,
ഷാന്റെ ഹെൽമെറ്റ് ഞാൻ പുറത്തെ പൈപ്പിന്റെ അടുത്ത് കഴുകാൻ വെച്ചായിരുന്നു. എടുത്തിട്ട് വാ.”
മാളു: “അയ്യോ! ഇക്ക കലിപ്പാവണ്ടായിരുന്നു! ദോ… വരുന്നു.” (മാളു ഹെൽമെറ്റ് എടുത്തു കൊടുക്കാൻ ഓടിപ്പോയി).
☕ ചായയും മൊബൈൽ നോട്ടവുമായി
ഷാൻ ഡൈനിങ് ടേബിളിൽ ചായ കുടിക്കാൻ ഇരുന്നു.
ഉപ്പ പത്രം വായിക്കുന്നു. മാളു ഹെൽമെറ്റുമായി വന്നു.
മാളു: “ദേ, ചേട്ടന്റെ ‘സ്പീഡ് ബോക്സ്’.
ഷാൻ: ഓഹ്. “ശരി അവിടെ വെച്ചോ.”
എടുത്ത് കൊണ്ട് തന്നതിന് ഉപകാരമായി “എനിക്ക് സ്കൂളിൽ പോകുമ്പോ കുറച്ചു പൈസ തരണം.”അവൾ പറഞ്ഞു.”
ഷാൻ: “ഓഹോ! എന്റെ കയ്യിൽ
പൈസയൊന്നുമില്ല.” നീ പോയെ”
“ഇപ്പൊത്തന്നെ ലേറ്റായി.”
ഉപ്പ: (പത്രം താഴ്ത്തി ചിരിച്ചുകൊണ്ട്) “മോനേ, പൈസയുടെ കാര്യം പറഞ്ഞ് വഴക്കുണ്ടാക്കാതെ. ലേറ്റ് ആയാൽ ക്ലാസ്സിൽ കയറാൻ പറ്റില്ല.
“മാളൂ, നീ വേഗം ക്ലാസിൽ പോകാൻ നോക്ക്. ചെല്ല് “അവനെ ഒന്ന് സമാധാനത്തോടെ കോളേജിൽ വിട്.”
മാളു: “ശരി ഉപ്പാ. ഞാൻ പോവുകയല്ലേ. ഇക്ക വേഗം പോ, അല്ലെങ്കിൽ ആ ‘റെഡ് റോസ്’ ടീച്ചർ ബസ് കയറി പോകും!”
ഷാൻ ചായ കുടിക്കുന്നതിനിടയിൽ ഞെട്ടിപ്പോയി.
ഷാൻ: “ആര്? ഏത് ടീച്ചർ? നീ എന്താ പറയുന്നെ? നിനക്ക് പ്രാന്തായോ?” (സംഭവം മനസ്സിലായെങ്കിലും അറിയാത്തപോലെ ചോദിച്ചു).
മാളു: (കള്ളച്ചിരിയോടെ) “ഓഹോ! ആർക്കും അറിയാത്ത രഹസ്യം! ഇന്നലെ പുറത്തു പോകുന്ന വഴിക്ക് ഇക്ക അയൽപക്കത്തെ രമ്യ ടീച്ചറെ ‘നോക്കുന്നത്’ ഞാൻ കണ്ടിട്ടുണ്ട്.