🩵രമ്യേച്ചി 1 [ഷാൻ]

Posted by

*************************************************
ഏതാനും ദിവസങ്ങൾക്ക് മുമ്പ്!
സമയം രാവിലെ..
ഷാൻ സമയം എത്രയായെന്ന് അറിയാതെ നല്ല ഉറക്കത്തിലായിരുന്നു. പെട്ടെന്ന് ഉമ്മയുടെ ശബ്ദം അവനെ പൊതിഞ്ഞു.
“ഷാനൂ… മോനെ, എണീറ്റേ. സമയം ഒരുപാടായി. ഇന്നല്ലേ നമ്മൾ പുതിയ വീട്ടിലേക്ക് മാറുന്നത്? വണ്ടിക്കാർ ഇപ്പൊ എത്തും, നീയിങ്ങനെ കിടന്നുറങ്ങിയാൽ എങ്ങനെയാ?”
ഷാൻ കണ്ണുകൾ തിരുമ്മി എഴുന്നേറ്റു. പുതിയ വീട്ടിലേക്ക് മാറുന്നതിന്റെ സന്തോഷവും ഒരല്പം മടിയും അവനിലുണ്ടായിരുന്നു. “ആഹ്, ഇപ്പൊ എണീക്കാം ഉമ്മാ,” അവൻ കട്ടിലിൽ നിന്ന് എഴുന്നേൽക്കും മുമ്പ് ജനലിലൂടെ പുറത്തേക്ക് നോക്കി. പഴയ വീട്ടിലെ അവസാനത്തെ പ്രഭാതം.
അവന്റെ ഉമ്മ, വളരെ ശ്രദ്ധയോടെ സാധനങ്ങളെല്ലാം തലേന്ന് തന്നെ പാക്ക് ചെയ്ത് വെച്ചിരുന്നു. പ്രാതലിന് ശേഷം ഷാൻ വണ്ടിക്കാർക്കൊപ്പം സാധനങ്ങൾ കയറ്റാൻ സഹായിച്ചു. മനസ്സിൽ ഒരു പുതിയ തുടക്കത്തിന്റെ ആവേശം നിറഞ്ഞു നിന്നു.

ചരക്കുലോറി മുൻപിലും ബൈക്ക് സെർവിസിന് കൊടുത്തതിനാൽ
അവനും ഉപ്പയും അനിയത്തിയും ഉമ്മയുടെയും കൂടെ അവരുടെ കാറിലുമായി യാത്ര ആരംഭിച്ചു.
“പുതിയ സ്ഥലം മോന് ഇഷ്ടപ്പെടും. നല്ല ശാന്തമായ ഏരിയയാ,” ഉമ്മ സന്തോഷത്തോടെ പറഞ്ഞു.
“എനിക്കിഷ്ടമാകും ഉമ്മാ. എന്റെ കോളേജിൽ നിന്ന് അങ്ങോട്ട്‌ അധികം ദൂരമില്ലല്ലോ, അതാണ് ഏറ്റവും വലിയ കാര്യം,” ഷാൻ ചിരിച്ചു.

ഏകദേശം വൈകുന്നേരത്തോടെ…. അവിടെ എത്തി.

പുതിയ വീട്ടിലെത്തിയപ്പോൾ ആദ്യ ജോലി സാധനങ്ങൾ ഇറക്കിവെയ്ക്കുക എന്നതായിരുന്നു. ഷാൻ നല്ല ഉത്സാഹത്തിലായിരുന്നു. അവൻ ചുമതലയോടെ ഓരോ പെട്ടികളും ഇറക്കി വെച്ചു.
സാധനങ്ങൾ ഇറക്കി അടുക്കി വെക്കുന്നതിനിടയിൽ അവൻ ഒന്ന് നിവർന്നു നിന്നതാണ്. അപ്പോഴാണ് തൊട്ടടുത്ത വീട്ടിലെ വാതിലിനരികിൽ അരികിൽ ഒരു രൂപം ശ്രദ്ധയിൽപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *