🩵രമ്യേച്ചി 5 [ഷാൻ]

Posted by

പുതിയ വീട്ടിലേക്ക് വന്നിട്ടിപ്പോ മൂന്നാല് ദിവസമായി. ഇതു വരെ പുറത്തൊന്നും അങ്ങനെ പോയിട്ടില്ല.

പറ്റിയാൽ സ്ഥലങ്ങളൊക്ക ചുറ്റികണ്ട് പുതിയ കൂട്ടുകാരെയും നാട്ടുക്കാരേയുമൊക്കെയൊന്ന്
പരിചയപ്പെടണം….

!!റോഡിൽ നിന്നുമിറങ്ങി ഒരു കാറിനു പോകാൻ മാത്രം വീതിയുള്ള ഇട വഴി.
രണ്ട് സൈഡും വീടുകളൊന്നുമില്ലാത്ത ഒഴിഞ്ഞ പറമ്പാണ്.
ആ ഇട വഴിയിലേക്ക് കയറി 300 മീറ്റർ നടന്നാൽ.. വലത്തേ ഭാഗത്തു കാണുന്ന white
പൈന്റടിച്ച ഗേറ്റുള്ള വീടാണ് അവന്റേത്..

ഗേറ്റിൽ നിന്നും ഒരു 60 മീറ്റർ മാത്രം ദൂരമുള്ള ചെറു മൺപാത.. മൺ പാത കയറി വരുന്നത് അത്യാവശ്യം വിശാലമുള്ള വീട്ടു മുറ്റത്തേക്കാണ്. വീട്ടുമുറ്റതായി മാത്രം കട്ട വിരിച്ചിട്ടിരിക്കുന്നു.

വീടിന്റെ വലതു ഭാഗത്തായി മതിലിനോട് ചേർന്നൊരു വഴിയുണ്ട്.

അവിടെയാണ് രമ്യേച്ചി തന്റെ പൂന്തോട്ടം മറ്റും നോക്കി നടത്തുന്നത്.

ആ ഗാർഡൻ കഴിഞ്ഞാൽ അവരുടെ വീടും മുറ്റവുമൊക്കെ കാണാം.
അതിലൂടെ വേണമെങ്കിൽ രമ്യേച്ചിയുടെ വീട്ടിലേക്ക് പോകാം.

അല്ലാതെ തന്നെ ഇടവഴി കേറി അവന്റെ വീട് കഴിഞ്ഞു അവരുടെ ഗേറ്റിലൂടെയും മുൻ വശത്തേക്കുള്ള വഴിയുമുണ്ട്.

രണ്ട് വീടും ഏകദേശം ഒരു പോലെ…

ഷാൻ പതിയെ ഇട വഴിയിലേക്ക് നടന്നു. റോഡിൽ നിന്നും കുത്തനെയുള്ള യിറക്കമാണ്..
ഇറക്കം ഇറങ്ങി
ആ ഇട വഴി ചെന്നവസാനിക്കുന്നത് മനോഹരമായൊരു വയലിലേക്കാണ്.

അവിടെ വലിയൊരു കുളവും,കുളത്തിൽ നിന്ന് വെള്ളം തോട്ടിലേക്കും പാടത്തേക്കും
ഒഴുകി പോകുന്നതും കാണാം.

വൈകുന്നേരമായത് കൊണ്ട് തന്നെ കുട്ടികളും മുതിർന്നവരുമൊക്കെ പാടത്തുണ്ട്
.
പാടത്തിന്റെ ഒരറ്റത്തു 16 നും 21 നുമിടക്ക് പ്രായം തോന്നിക്കുന്ന കുട്ടികൾ ഫുട്ബോൾ കളിക്കുന്നു.
കുറച്ചപ്പുറം മാറി
ചെറിയ കുട്ടികൾ തോട്ടിൽ ആർത്തുല്ലസിച്ചു നീന്തി കളിക്കുന്നു.
കുളത്തിൽ ചൂണ്ടയിടുന്ന കുറച്ച് മുതിർന്ന പേരെയും കാണാൻ കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *