ഫരി മെല്ലെ പുറത്ത് വന്നിട്ട് ഗൽബിയെ നോക്കി. അവൾ എന്തെങ്കിലും കുസൃതി കാണിക്കും എന്ന് ഫരിക്ക് ഉറപ്പായിരുന്നു. എന്നാൽ ഗൽബി ഒന്നും ചെയ്തില്ല.
ഫരി വേഗം ഒരു ചൂരിദാർ എടുത്ത് ഉടുത്തു.
എന്നിട്ട് അവിടെ കട്ടിലിൽ എന്തൊക്കെയോ ചിന്തിച്ചു കിടക്കുന്ന എന്നെ വന്നു വിളിച്ചു.
“സാറെ. സാറെ ഞങ്ങൾ റെഡിയായി. സാർ എഴുനേൽക്കുന്നില്ലേ..?”
“ആ സമയം ഒരുപാട് ആയോ ദീദി..?” ഞാൻ ചോദിച്ചു.
“ആയി സാറെ . സമയം ഒരുപാട് ആയി.. ഞങ്ങൾ റെഡിയായി കഴിഞ്ഞു. ഇനി സാർ റെഡിയായാൽ മാത്രം മതി.” ഗൽബിയാണ് പറഞ്ഞത്.
“ഓഹ്! അമ്മിയും മോളും ഒന്നായോ..? രാവിലെ എന്തൊക്കെയോ വഴക്ക് കേട്ടല്ലോ…? എന്തായിരുന്നു. ”
“അത് ഇവള് എന്നെ..”
ഫരി പെട്ടന്ന് എന്തോ പറയാൻ നോക്കിയെങ്കിലും ഗൽബി ഫരിയെ പിച്ചിയത് കൊണ്ട് അത്രയും പറഞ്ഞു നിർത്തി.
“അത് ഒന്നും ഇല്ല സാറേ . ഈ അമ്മി വെറുതെ രാവിലെ തന്നെ എന്നെ വഴക്ക് പറഞ്ഞതാ. ഞാൻ ഇത്തിരി പോന്ന ഡ്രസ്സ് ആണ് ഉടുക്കുന്നത് എന്ന് പറഞ്ഞു. സാറിന്റെ മുന്നിൽ അങ്ങനെ ഇട്ട് നടക്കാൻ നാണം ഇല്ലേ എന്ന് ചോദിച്ചു.”
ഗൽബി പറയുന്നത് കേട്ട് ഫരി വാ പൊളിച്ചു പോയി.
“ഹേയ്! ദീദി അങ്ങനെ ഒന്നും പറയില്ല. അല്ലേ ദീദി.? “.
“അല്ല സാറെ അമ്മി എന്നോട് ശരിക്കും അങ്ങനെ ചോദിച്ചതാ” ഗൽബി പറഞ്ഞു.
“എന്നിട്ട് ഗൽബി കുട്ടി എന്ത് പറഞ്ഞു..?”
“ഞാൻ പറഞ്ഞു. ഇനിയും ഞാൻ അങ്ങനെ ഉടുക്കും എന്ന്.