മറുനാട്ടിൽ ഒരു ഓണാഘോഷം 11 [ഏകൻ]

Posted by

 

ആ സ്ഥലം ഒരു ഓണംകേറാ മൂല. എന്ന് പറയുന്നത് പോലെ ഉള്ള ഒരു സ്ഥലം ആയിരുന്നു. ചില സ്ഥലങ്ങളിൽ ആളുകൾ കൂട്ടം കൂട്ടം ആയി താമസിക്കുന്ന ഒരു ഗ്രാമം. അത് കഴിഞ്ഞാൽ കാണാത്ത ദൂരം അത്രയും ഒഴിഞ്ഞു കിടക്കുന്ന വിജനമായ പ്രദേശം.

 

എങ്കിലും ചെറിയ ചെറിയ കവലകളും പട്ടണങ്ങളും അവിടെ ഉണ്ട്. അവിടെ സ്വർണ കടയും തുണിക്കടയും മദ്യ കടയും പച്ചക്കറി പലചരക്കു കടകളും ചെറിയ ചെറിയ ചായക്കടകളും എല്ലാം ഉണ്ട്. പക്ഷെ അത് കുറച്ചു ദൂരെ ആണെന്ന് മാത്രം.

 

അവിടെ കൂടുതലും കൃഷിക്കാർ ആണ് ഉണ്ടായിരുന്നത്. വിദ്യാഭ്യാസം വളരെ കുറഞ്ഞവർ. അവിടെ പത്തു വരെ പഠിക്കുന്നവർ പോലും വളരെ വിരളമാണ്. പെണ്ണാണെങ്കിൽ പതിനെട്ടു വയസ്സ് ആകാൻ കാത്തിരിക്കുന്ന പോലെ ആണ് പിടിച്ചു ആർകെങ്കിലും കെട്ടിച്ചു കൊടുക്കാൻ. ചിലരെയൊക്കെ അതിന് മുൻപും കെട്ടിച്ചു കൊടുക്കാറുണ്ട് എന്നാ കേട്ടത്.

 

ഇന്ന് അതിനൊക്കെ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. ഇന്ന് അവിടെ എല്ലാം കിട്ടും. ഒന്നിനും ഒരു കുറവും ഇല്ലാത്ത ഒരു വലിയ പട്ടണം ആണ്. പക്ഷെ എല്ലാ സ്ഥലത്തും അങ്ങനെ ആയിട്ടില്ല എന്ന് മാത്രം.

 

 

ആ ഗ്രാമത്തിൽ വിവിധ പദ്ധതികൾ ആണ് കമ്പനിക്ക് ഉണ്ടായിരുന്നത്. അതിൽ പാലങ്ങളും , സ്കൂളുകളും, ഹോസ്പിറ്റലുകളും പണിയുക എന്നതായിരുന്നു പ്രധാന പരിഗണന. അതിന്റെ കൂടെ ഒരു ഫാക്ടറിയും കമ്പനി പണിയുന്നുണ്ടായിരുന്നു.

 

 

അങ്ങനെ പണി നടക്കുന്നതിനിടയിൽ ചില അപകടങ്ങൾ നടന്നിട്ടുണ്ടായിരുന്നു. ആ അപകടത്തിൽ മരണങ്ങളും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *