രുദ്രപ്രതാപം 6 [Jhon Clinton]

Posted by

 

“ഞാൻ നിങ്ങളുടെ കാലുപിടിക്കാം”അതും പറഞ്ഞു ഭാഗ്യലക്ഷ്‌മി അവരുടെ കാലുകളിലേക്ക് കുമ്പിട്ടു അപ്പോഴേക്കും അവർ തടഞ്ഞു.

 

സ്വന്തം കുഞ്ഞിനെ വേര്പിരിയുന്ന വേദന ആ മുന്ന് അമ്മ മാർക്കും താങ്ങാൻ ആവില്ലായിരുന്നു.അങ്ങനെ മനസ്സിന് വല്ലാത്തൊരു ഭാരം ഉണ്ടെങ്കിലും അവർ എല്ലാവരും അതിനെല്ലാം സമ്മതിച്ചു.

 

അങ്ങനെ മേപ്പടൻ പൂജകൾ എല്ലാം പൂർത്തിയാക്കി.

 

അവസാനമായി അയാൾ ഒന്ന് കൂടി പറഞ്ഞു.

“കാലങ്ങൾക്ക് ശേഷം ഇവന്റെ ശക്തി താങ്ങാനുള്ള ശേഷി അവന്റെ ശരീരത്തിന് തിരികെ ലഭിക്കും. അത് വരെ അവനു നേരെ ഒരു ആപത്തും വരില്ല പക്ഷെ അതിനു ശേഷം എന്ത് സംഭവിക്കും എന്ന്‌ ഒന്നും പറയാൻ ആവില്ല”

 

ഇതെല്ലാം കേട്ടു കഴിഞ്ഞു എല്ലാവരും പുറപ്പെടാൻ ഒരുങ്ങി അതിനു മുൻപ് എല്ലാവരും പരസ്പരം ഒന്ന് പരിചയപ്പെട്ടു.

 

“മോന്റെ പേരെന്താ “ആ രണ്ടു പെൺകുട്ടികളുടെ അമ്മമാരും ഒരേ സ്വരത്തിൽ ചോതിച്ചു.

 

അത് കേട്ട് ആ ആൺകുട്ടിയെ പിടിച്ചിരുന്ന സ്ത്രീ ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു.

 

“അഭിഷേക്”

 

.

.

.

 

വർഷങ്ങൾക്കു ശേഷം…

 

സത്യശീലന്റെ കുടുംബ പെരുമ ആ നാടുമൊത്തം വളർന്നു. കൂടെ ഭാസ്കരന്റെ ശതൃതയും. എന്നാൽ അതൊന്നും ആൾ പുറത്ത് കാണിച്ചിരുന്നില്ല അയാൾ ഒരു പാമ്പിനെ പോലെ ആയിരുന്നു പുറത്തു മാന്യന്റെ മുഖമൂടി ധരിച്ച അകം മുഴുവൻ വിഷം നിറഞ്ഞ സർപ്പം.അയാൾക്ക് ഒരു മകനുണ്ടായിരുന്നു വിത്ത് ഗുണം പത്തു ഗുണം എന്ന്‌ പറഞ്ഞ പോലെ തന്തയുടെ അതെ സ്വഭാവം ഉള്ള ഒരുത്തൻ പേര് പവിത്രൻ.

Leave a Reply

Your email address will not be published. Required fields are marked *