ഒരു മുറ 2 [A V]

Posted by

 

ക്ഷീണിച്ചു വന്നതാ…… ഞാൻ ഒന്ന് ഉറങ്ങിക്കോട്ടെ….

 

 

ഞാൻ പിറു പിറുത്തു… ഇങ്ങനെ ഒക്കെ ആണെങ്കിൽ എങ്ങനെ കുഞ്ഞിക്കാൽ കാണാനാ…….

 

 

ആ പറഞ്ഞത് ശബ്ദം അല്പം കൂടിപ്പോയോ എന്നൊരു സംശയം ഉണ്ടായിരുന്നു. അങ്ങനെ തോന്നാൻ കാരണം അതിനു മറുപടിയായി കവിതയുടെ പിറു പിറുക്കൽ ഞാൻ അവ്യക്തമായെങ്കിലും കേട്ടു

 

ഞങ്ങളുടെ കുടുംബക്കാർക്ക് ആർക്കും ഇങ്ങനെ ഒരു പ്രശ്നമില്ല

 

ഇത് എന്നെ തന്നെയാണ് എന്നെ ഉദ്ദേശിച്ചു മാത്രമാണ് എന്ന സിനിമ ഡയലോഗ് ആണ് എന്റെ മനസ്സിൽ വന്നത്. അപ്പോൾ അതിന്റെ കുഴപ്പം എന്റെ മേത്തേക്ക് വന്നു. ഡോക്ടറെ കണ്ടു പരിഹാരം ഉണ്ടാക്കാം എന്ന് ഞാൻ പലവട്ടം പറഞ്ഞപ്പോൾ അതിനും തയ്യാർ ആകാതെ ആണ് ഇവളുടെ നടത്തം… ദൈവം തരുമ്പോൾ തരട്ടെ എന്നാണ്

 

 

ഓരോന്ന് ഓർത്തു കിടന്നു രാവിലെ ആയപ്പോൾ അവൾ ജോലിക്ക് പോയി ഞാൻ ഉച്ചവരെ ഫീൽഡ് പിന്നെ ഉച്ച കഴിഞ്ഞു തോട്ടം…

 

അന്ന് വൈകുന്നേരം കവിതയെ പിക്ക് ചെയ്യുവാൻ ഞാൻ പോയില്ല. പകരം അവൾ വന്നേക്കാം എന്ന് പറഞ്ഞു അവളുടെ ഏതോ ഒരു ഫ്രണ്ട് അവളെ വീട്ടിൽ കൊണ്ട് ആക്കാം എന്ന് പറഞ്ഞിരിക്കുന്നു അത് ആരാണെന്ന് എന്നോട് പറഞ്ഞില്ല കൂടെ ജോലി ചെയ്യുന്ന ഒരാൾ ആണെന്ന് മാത്രമേ പറഞ്ഞുള്ളൂ. ഞാൻ തോട്ടത്തിൽ ആയിരുന്നു. എന്റെ ബൈക്ക് പുറത്ത് അതായത് ചായക്കടയോട് ചേർന്ന് വെച്ചിരിക്കുകയായിരുന്നു. അവിടെനിന്നും ഒരു ഷോട്ട് കട്ട് വഴി എനിക്ക് നേരെ തോട്ടത്തിലേക്ക് കയറി പോകാം. ബൈക്ക് പിന്നെ എപ്പോഴെങ്കിലും പോയി എടുക്കാം. തൽക്കാല ആവശ്യത്തിന് കാർ ഉണ്ട് അതങ്ങനെ എടുക്കാറൊന്നുമില്ല ഏതെങ്കിലും എവിടെയെങ്കിലും യാത്ര പോകുമ്പോൾ മാത്രമാണ് അത് എടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *