“ഇംഗ്ലീഷ് ആണെങ്കിലും ഇത് വായിച്ചു മനസ്സിലാക്കാൻ കുറച്ച് കഷ്ടപ്പാടുണ്ട്. ഇതിലെ പല വാക്കുകളും പഴയകാലത്തെ യൂറോപ്യൻ ശൈലിയിലുള്ളതാ. ഞാൻ തന്നെ രണ്ടു മൂന്ന് വട്ടം വായിച്ചിട്ടാ ഇതിലെ പല കാര്യങ്ങളും മനസ്സിലാക്കിയത്. നിനക്ക് ഇതിനെപ്പറ്റി എന്തെങ്കിലും അറിയണമെങ്കിൽ ചോദിച്ചോ… എനിക്ക് അറിയാവുന്നത് ഞാൻ പറഞ്ഞു തരാം.”
അതുകേട്ടതും എന്റെ പാതി പോയ ജീവൻ തിരിച്ചു കിട്ടിയത് പോലെയായി! ഞാനിനി ഇവനെ വിടില്ല!
ഞാൻ വളരെ നോർമൽ ആയി, യാതൊരു അസ്വാഭാവികതയും പുറത്തുകാണിക്കാതെ ചോദിച്ചു. “ഈ vampires-നെ പറ്റി… അതായത് ഈ രക്തരക്ഷസ്സുകളെപ്പറ്റിയൊക്കെ നിന്റെ അഭിപ്രായം എന്താണ്? ഈ ബുക്കിലൊക്കെ അങ്ങനെ പറയുന്നുണ്ടോ?”
ഇതുകേട്ടതും അതുവരെ ഫോണിൽ കുത്തിക്കൊണ്ടിരുന്ന കിരൺ തലയുയർത്തി എന്നെ സംശയത്തോടെ ഒന്ന് നോക്കി.
“എടാ… അതിനെക്കുറിച്ചൊക്കെ നീയെന്തിനാ ഇപ്പൊ അറിയുന്നത്?”
ഞാൻ പെട്ടെന്നൊന്ന് പരുങ്ങി. ‘എന്റെ വീട്ടിൽ ഒരുത്തി എല്ലാ ദിവസവും പാതിരാത്രിക്ക് എന്റെ ചോര കുടിക്കുന്നുണ്ട് മൈരേ’ എന്ന് അവനോട് പറയാൻ പറ്റില്ലല്ലോ.
”അത്… അത് പിന്നെ… ഞാനിന്നലെ ഒരു മൂവി കണ്ടപ്പോ അതിനെപ്പറ്റി ചെറിയൊരു കൗതുകം തോന്നിയിട്ടാ.”
ഞാൻ കള്ളം പറഞ്ഞു.
”അതേത് മൂവി?”
കിരൺ വിടുന്ന ലക്ഷണമില്ല.
അവന്റെ ആ ചോദ്യം കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു. ‘മൈരൻ എന്നെ ഇത് ചോദിച്ചു കുടുക്കുമോ, ഇവൻ വിടുന്ന ലക്ഷണമില്ലല്ലോ’ എന്ന് ഞാൻ മനസ്സിൽ ശപിച്ചു. പെട്ടെന്ന് ഒരു ഹോളിവുഡ് പടത്തിന്റെ പേര് എനിക്ക് ഓർമ്മ വന്നതുമില്ല.