ഓർഡറിറക്കിയേക്കുന്നേ “” മുട്ട വാട്ടിയത് കഴിച്ചിട്ട് വീണ്ടും കാറ്റിന്റെ അനുഗ്രഹത്താൽ റേഞ്ച് പിടിക്കാൻ പോയ ക്ലവർ തിരിച്ചു വന്നു പുതിയ വാർത്ത പറഞ്ഞപ്പോൾ പഴയകാല കഥകൾ പറയാൻ തുടങ്ങിയ പിള്ളേച്ചൻ നിർത്തി.
“‘ അപ്പൊ എന്നായെടുത്തു വയറു നിറക്കൂടാ കുമാരാ ..ആകെയൊള്ളതീ കടേലെ വരുമാനമാ ..”’”‘
“‘ ദേ ..പിള്ളചേട്ടാ … എന്നെ കുമാരാന്ന് വിളിക്കരുത് . ഓൾഡ് നെയിം … ഒന്നുമൊണ്ടാക്കി തന്നില്ലേലും അച്ഛനൊരു നല്ല പേരിടാരുന്നു …പൂവാർ ഫെല്ലോ “‘
”ഈ കാൽവർന്നൊക്കെ വിളിക്കാൻ എന്റെ നാക്ക് വഴങ്ങുന്നില്ലടാ കുമാരാ “”
“‘നിങ്ങളവനെ പോപ്പീന്ന് വിളിച്ച മതിയെന്റെ മനുഷ്യാ .. അവന്റെയിഷ്ടത്തിനൊരു പേര് വെച്ചതല്ലേ . അവൻ പട്ടണത്തിൽ പോയതുകൊണ്ടാ നാലു വാർത്ത നമ്മളറിയുന്ന തന്നെ .. കടം കേറി കുത്തുപാളയെടുത്തു ഓരോന്ന് കേറിവരും ചെകുത്താൻ കോളനിക്ക് . കാട് കയ്യേറീം കഞ്ചാവ് നട്ടും കാശൊണ്ടാക്കി തിരിച്ചുപോകുന്നതല്ലാതെ ഈ നാറികളെ കൊണ്ടൊന്നും കാക്കാശിനുപകരമില്ല . “”
” അക്കാര്യം പറയരുത് നളിനീ .. മകളെ കേറിപ്പിടിച്ച മൊതലാളിയെ കുത്തിക്കൊന്നപ്പോൾ നക്സലെന്ന് പേര് ചാർത്തി പോലീസ് നാടൊട്ടുക്കുമോടിച്ചപ്പോ കൈനീട്ടി സ്വീകരിച്ചതീ നാടാ . ഇവിടുത്തെ ആദിവാസികൾക്ക് നിങ്ങളൊള്ളത് കൊണ്ട് മാത്രമാ ഞാൻ പട്ടണത്തിലേക്ക് മാറിയേ . മത്തായി പെണ്ണിനെ കെട്ടിച്ചതും മകനെ ഗൾഫിൽ വിട്ടതും ഒക്കെ ഇവിടെ കൃഷിയിറക്കീം ഈ കടേൽ കച്ചോടം ചെയ്തുമാ . “”
”അതൊക്കെ ശെരിയാ മത്തായിച്ചാ .. ദെണ്ണം കൊണ്ട് പറഞ്ഞതാ . കുടിലൊള്ളോരാരും പട്ടണത്തിലേക്ക് പോകുന്നില്ലല്ലോ .ഈ ബസിന് നിങ്ങള് കൊണ്ടരുന്ന തുണീം മറ്റ് സാധനങ്ങളും ഇവിടെ വന്നേച്ചു മേടിച്ചു തിരിച്ചുപോകും .. സെൻസസ് എടുക്കാൻ വരുന്ന ആൾക്കാരും പിന്നെ മെമ്പറു സുധാകരനും പിന്നെ ഇലക്ഷനടുക്കുമ്പ സുധാകരൻ കൂട്ടിക്കൊണ്ട് വരുന്ന കൊറേപ്പേരും അല്ലാതിങ്ങോട്ടാരും നാട്ടീന്നിങ്ങോട്ട് തിരിഞ്ഞു നോക്കുന്നില്ലല്ലോ . പോപ്പീം മത്തായിച്ചനും ഒള്ളത് കൊണ്ട് നാട്ടുവർത്താനം അറിയാം . രാവിലെയടിവാരത്തിന് ഒരുങ്ങിക്കെട്ടിപോകുന്ന കൊറേയെണ്ണമുണ്ട് .. ഒരു നുള്ളു പഞ്ചാര പോലും വാങ്ങീട്ടില്ലിവിടുന്ന് “”
“” അവരൊക്കെ ടൗണീന്നു വാങ്ങും നളിനി .. പണ്ടും അങ്ങനാരുന്നല്ലോ . ഊരിലേക്കൊള്ളത് ഞാൻ ജീപ്പിന് കൊണ്ടരും . മക്കള് വലുതായപ്പോ ടൗണിന് മാറണോന്ന് പറഞ്ഞു .. മാറി . എന്നാലും ഇവിടം വിട്ട് മത്തായിക്കൊരു ലോകമില്ല .അതാ മൊതലാളീടെ കാല് പിടിച്ച് പഴേ ബസും കൊണ്ട് അടിവാരത്തൂന്നു ഇങ്ങോട്ട് ട്രിപ്പ് തൊടങ്ങിയെ . “”’ കഞ്ഞിയിൽ കപ്പ പുഴുങ്ങിയതും പച്ചമുളകും മോരുമൊഴിച്ചു ഞെരടി നളിനി മത്തായീടെ മുന്നിലേക്ക് വെച്ചു . പിള്ളേച്ചൻ രണ്ട് കഷ്ണം കപ്പയും കഴിച്ചു ചായക്കടയുടെ അങ്ങേമൂലയിൽ വെച്ചിരിക്കുന്ന പലചരക്കും തുണി സാധനകളുടെയുമിടയിലുള്ള സ്ഥലത്ത് കാർഡ് ബോർഡ് വിരിച്ചു കിടന്നിരുന്നു .
രാവിലെ നളിനി എഴുന്നേറ്റപ്പോൾ മത്തായി ഉണ്ടായിരുന്നില്ല .
“‘മത്തായിച്ചൻ എവിടെ പോയെടാ ?””’ ബസിന്റെ മുകളിൽ കയറി നിന്ന് റേഞ്ച് പിടിക്കുന്ന പോപ്പിയോട് നളിനി വിളിച്ചു ചോദിച്ചു .
“‘ കുടീലേക്ക് പോയതാ നളിനേച്യേ … പറഞ്ഞില്ലാരുന്നോ . നിങ്ങളൊന്നിച്ചല്ലേ കെടന്നേ ?”’