പിളളവിലാസം ടീ സ്റ്റാൾ [മന്ദന്‍ രാജാ]

Posted by

“‘ പുട്ടും പഴവും താ . കടുപ്പത്തിലൊരു ചായേം “” എസ് ഐ ചുറ്റുപാടും നോക്കി പറഞ്ഞു .

“‘സാറിനോ “” ഓരോരുത്തരോടും ചോദിച്ചിട്ട് മാർക്കോസിന്റെ മുന്നിൽ വന്നു നിന്നു

“‘പുട്ടും പപ്പടവും മതി “”

“‘പപ്പടമില്ല സാറെ .. പുട്ടും പഴോം തരാം “”

“‘പപ്പടമില്ലേൽ കാച്ചണം . പിള്ളേച്ചന്റെ ചെറുപഴമല്ലാതെ മുഴുത്ത ഏത്തപ്പഴമുണ്ട് കയ്യിൽ നിനക്ക് വേണോ …”‘ മാർക്കോസ് നളിനിയെ നോക്കിക്കൊണ്ട് തന്റെ അരക്കെട്ടിൽ തഴുകി .

””അത് തന്റെ …”” നളിനി പൂർത്തിയാക്കാതെ എസ് ഐ യെ പാളി നോക്കിയിട്ട് പല്ലിറുമ്മി പിൻവാങ്ങി .

“‘ ടി ..ഞങ്ങള് തിരിച്ചു വരുമ്പോ കടയിവിടെ തുറന്ന് കാണരുത് . മൂടിക്കോണം “” കൈ കഴുകി തിരിഞ്ഞ മാർക്കോസ് നളിനിയോടായി പറഞ്ഞു .

“‘ ഇങ്ങോട്ടാര് വരാനാ മാർക്കോസേ . ഇവരെ വെറുതെ വിട് .ഈ പുറമ്പോക്കിൽ കാണുന്ന ഈ കടേലെ വരുമാനമല്ലാതെ എന്തെടുത്തു കഴിയാനാ . “”

“‘ മാസ്കുമില്ല… ലോക്ക് ഡൗണിൽ കടേം തുറന്നു വെച്ചേക്കുന്നു …കേസ് വേറെയാ മെമ്പറെ . പറഞ്ഞു കൊടുക്ക് .താൻ വരുന്നോടോ ഊരിലേക്ക് ?”’ മാർക്കോസ് പോക്കറ്റിൽ നിന്ന് സിഗരറ്റ് കത്തിച്ചു ചുണ്ടിൽ വെച്ചു .

“” ഞാനില്ല സാറെ .. തേൻ എടുത്തു വിറ്റും വട്ടീം കുട്ടേമൊക്കെ നെയ്തു ഈ ബസിൽ മത്തായിച്ചനെ ഏൽപ്പിച്ചു ടൗണിൽ കൊണ്ടോയി വിറ്റാ പിള്ളേരെ പഠിക്കാനൊള്ളതും ആശൂത്രീൽ പോകാനൊള്ള പൈസയൊണ്ടാക്കുന്നതും .ആ കാശൂടെ പിടിച്ചുപറിക്കല്ലേ സാറെ .” ‘

“”എഡോ മലയോര കൊങ്കർസിന്റെ മൂടുതാങ്ങി മെമ്പറെ ..നാട് മുഴുവൻ കൊറോണ പിടിക്കുന്നതിനിടക്ക് മറ്റേടത്തെ ഡയലോഗ് അടിച്ചോണ്ടിരിക്കുന്ന തന്റെ അമ്മാവൻ നേതാവിന്റേം ആ കൊച്ചെറുക്കന്റേം പിള്ളേര് കളി ആദ്യം തീർക്കാൻ നോക്ക് ..ആളുകള് നെട്ടോട്ടമോടുമ്പോഴാ അവന്മാരുടെ ഓരോ പ്രസ്താവന .. ഒർജിനൽ ഞാനാന്നമ്മാവൻ ..മകൻ ഞാനാണെന്ന് കൊച്ചെറുക്കൻ … .. എനിക്കാണവകാശമെന്ന് ഇരുകൂട്ടരും .. നാട്ടുകാര് ചിരിക്കുന്നതൊന്നും താൻ കാണുന്നില്ലേടോ …””’

”അതൊക്കെ ഞങ്ങടെ പാർട്ടിപ്പോലീസ് നോക്കിക്കോളും മാർക്കോസ് ചെല്ല് ..ആ ഈ പുട്ടും കെഴങ്ങും വിറ്റാ ഇവര് ജീവിക്കുന്നെ . വെട്ടിവിഴുങ്ങിക്കഴിഞ്ഞു കട അടക്കാനും പറഞ്ഞു വയറ് നിറച്ചേന്റെ പൈസേമില്ല …ആ കാശ് കൊടുത്തിട്ട് പോ മാർക്കോസേ “”

“‘മെമ്പറ് ചെല്ല് …”’ മാർക്കോസ് തിരിഞ്ഞു നോക്കാതെ നടന്നു .

“‘ഈ സമയത്ത് പോയാൽ എങ്ങനാ മടക്കം സാറെ . കാലത്ത് പോന്നാ മതിയാരുന്നല്ലോ “‘ മെമ്പർ എസ് ഐയുടെ അടുത്തുചെന്നു .

Leave a Reply

Your email address will not be published. Required fields are marked *