“തന്റെ പേര് പറഞ്ഞില്ലല്ലോ…. എന്താ ഇയ്യാളുടെ പേര്….”
“എന്തിനാ എന്റെ പേര് അറിയുന്നേ…”
“ഓ ചുമ്മാ ഒന്ന് അറിഞ്ഞിരിക്കാൻ വേണ്ടിയാ…”
“ഓഹ് അങ്ങനെ ഇപ്പൊ അറിയണ്ട…”
“ഒന്ന് പറയടി പെണ്ണേ… ഇല്ലെങ്കിൽ ഞാൻ നിന്റെ വീട്ടിൽ വന്നു അമ്മയോട് ചോദിച്ചോളാം….”
ആ മെസ്സേജ് കണ്ടപ്പോൾ അവളുടെ ഉള്ളൊന്നു ആളി….
“അതിനു എന്റെ വീട് അറിയുമോ?…”
“ആഹ് ഞാൻ ഇപ്പൊ തന്റെ വീടിന്റെ മുന്നിൽ നിന്നും അല്ലെ മെസ്സേജ് അയക്കുന്നെ…”
അത് കണ്ടതും അവൾ ദൃതിപെട്ട് അകത്തു നിന്നും ഉമ്മറത്തേക്ക് വന്നു… അതാ വീടിന്റെ മുന്നിൽ നിന്നും കുറച്ചു മാറി അവൻ നിക്കുന്നു….
“അയ്യോ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേ…”
“ചുമ്മാ തന്നെ ഒന്ന് കാണാൻ…. താൻ പേര് പറഞ്ഞില്ലല്ലോ….”
“അതൊന്നും പറയാൻ പറ്റില്ല…”
“എന്നാൽ ഞാൻ വീട്ടിൽ വരാം തന്റെ അമ്മയോട് തന്നെ ചോദിക്കാം…”
“അയ്യോ അത് വേണ്ട… ഞാൻ പറയാം… എന്റെ പേര് കീർത്തി….”
“ആഹാ കൊള്ളാം നല്ല പേര്…”
അപ്പോഴാണ് സൗമ്യ പുറത്തേക്ക് വരുന്നത് ഊണ് കഴിക്കാൻ വിളിക്കാൻ വന്നതാണ്….
“എടീ വാ കഴിക്കാം…”
സൗമ്യ കീർത്തുവിനെ വിളിച്ചു…
“ദാ വരുന്നു അമ്മേ….”
സൗമ്യ പോയതിനു ശേഷം ഹരിയുടെ മെസ്സേജ് വന്നു…
“ഇതാണോ തന്റെ അമ്മ…”
“അതെ…”
“തന്നെ പോലെ സുന്ദരി ആണല്ലോ തന്റെ അമ്മയും…”
അതിനു അവളുടെ മറുപടി മ്മ്മ് ആയിരുന്നു…