“പോവാം…. ”
“ഏഹ്… ആഹ്….. ”
സ്വപ്ന ലോകത്തിൽ നിന്നും ഉണർന്ന ഞാൻ ബൈക്കെടുത്ത് വീട്ടിലേക്ക് വിട്ടു….
അത്യാവശ്യം സ്പീഡിൽ പോയതുകൊണ്ട് തന്നേ ഡ്രസ്സ് ഒക്കെ നല്ല രീതിയിൽ ഉണങ്ങിയിരുന്നു… വീട്ടിലെത്തിയതും ബൈക്കിന്റെ ശബ്ദം കേട്ടെന്നതുപോലെ ആന്റി പൂമുഖത്തേക്ക് വന്നു…
എന്റെ മുഖത്ത് പിടിക്കപ്പെടേമോ എന്ന ആശങ്കയാണെങ്കിൽ,നിധിയുടെ ഡിക്ഷണറിയിൽ അങ്ങനെയൊരു കാര്യമേ ഉണ്ടായിരുന്നില്ല…..
“എന്താ മക്കളേ വൈകിയത്…. ”
ചോദ്യം ആരോടാണ് എന്നറിയില്ലെങ്കിലും ഞാൻ മുഖം കൊടുക്കാൻ നിന്നില്ല…
ഒക്കെ നിധി നോക്കിക്കോളും എന്ന വിശ്വാസമാണെനിക്ക്….
“അതമ്മ ഞങ്ങൾ കഴിക്കാനായി പുറത്ത് പോയിരുന്നു പിന്നേ ഒന്ന് ചുറ്റി കറങ്ങുകയും ചെയ്തു….”
ഏഹ്ഹ്….. 😳😐
ഇവളോടൊപ്പം ചുറ്റി കറങ്ങാൻ പോവാനെന്താ ഞാൻ ഇവളുടെ കാമുകനോ…
നുണയാണെങ്കിലും ഒരു മയത്തിലൊക്കെ പറഞ്ഞൂടെ ഇവൾക്ക്……
എന്തായാലും അവളുടെ നുണയിൽ ആന്റി ഫ്ലാറ്റ്….
“ആണോ….? അപ്പോ ഇനി കഴിക്കാനൊന്നും വേണ്ടേ….”
“വേണ്ടാ…”
നിധി അതും പറഞ്ഞ് അകത്തേക്ക് കയറി…
പിന്നാലേ ഞാനും…
അപ്പോ ഇന്നിനി രാത്രി നോക്കിയാൽ മതി കഴിക്കാൻ…. മൈര്…😐
മുറിയിലോട്ട് കയറുമ്പോൾ വിശന്നിട്ട് വയറ് തന്തക്ക് വിളിക്കുന്നുണ്ടായിരുന്നു….
സത്യങ്ങൾ എല്ലാം ഏറ്റ് പറഞ്ഞ് കുറച്ച് ചോറ് തിന്നാലോ എന്ന് പോലും കരുതി….