അവളോട് സഹായം ചോദിക്കുന്നതിനേക്കാളും നല്ലത് മരിക്കുന്നതാ…
ഇത് ഞാൻ തന്നെ നോക്കിക്കോളാം…
നടക്കുന്നതിനു പകരം ഞാൻ ചാടാൻ ശ്രമിച്ചു…
ഏകദേശം രണ്ടു ചട്ടം ചാടിയപ്പോഴേക്കും എന്റെ പിടി ജനലിൽ വീണു..
ശേഷം എങ്ങനൊക്കെയോ… പിടിച്ച് ഞാൻ അകത്ത് വലിഞ്ഞു കയറി…
മുറിവിന്റെ വേദനയും കേറിയതിന്റെ ക്ഷീണവും കാരണം ഞാൻ പാതി ചത്ത അവസ്ഥയിലായിരുന്നു….
അതുകൊണ്ട് തന്നേ ഞാൻ അവളുടെ ബെഡിൽ മലർന്നടിച്ച് വീണു….
“പോവാൻ പറയല്ലേ… ഞാൻ… ഞാൻ ശ്വാസം ഒന്ന് എടുത്തോട്ടെ അത് കഴിഞ്ഞ് ഞാൻ തന്നെ പൊയ്ക്കോണ്ട്… അത്… അത് വരേ ഞാൻ ഒന്ന് കിടക്കട്ടേ…”
ആ അവസ്ഥയിലും ഞാൻ അവളോട് അത് പറഞ്ഞു…
പക്ഷേ സത്യകഥ എന്തെന്നാൽ എന്റെ കണ്ണുകൾ അപ്പോഴേക്കും അടയാൻ തുടങ്ങിയിരുന്നു….
കണ്ണുകൾ പൂർണമായും അടയുന്നതിനു മുന്പേ നിധിയുടെ മങ്ങിയ മുഖം ഞാൻ കണ്ടു….
പിന്നേ എപ്പോഴോ ഞാൻ ഉറങ്ങിയിരിക്കണം…
രാവിലത്തേ അലാറമായ ബാലു അങ്കിളിന്റെയും ശിങ്കിടികളുടെയും ശബ്ദം കേട്ടാണ് പതിവുപോലെ ഇന്നും ഞാൻ കണ്ണുകൾ തുറന്നത്….
അസാധാരണമായ കിടത്തത്തിന്റെ സുഖവും… ഫാനിന്റെ ശബ്ദവും…അതോടൊപ്പം മൃദുവായ പൂവിന്റെ സുഗന്ധവും എന്നേ ചുറ്റുമൊന്ന് വീക്ഷിക്കാൻ നിർബന്ധിതനാക്കി….
“ഇതെന്തിന്റെ മണം?” ഞാൻ കിടന്ന കിടപ്പിൽ പെട്ടെന്നെഴുന്നേറ്റ് ചുറ്റുമൊന്ന് നോക്കി….
കണ്ണുകൾ ആദ്യം പതിഞ്ഞത് ചുമരിലുള്ള നിധിയുടെ ഫോട്ടോയിലേക്കാണ്…