അജുവിൻ്റെ കാര്യം അമ്മു പറഞ്ഞപ്പോൾ തന്നെ അച്ചു അറിയാതെ തന്നെ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു )
അച്ചു : ദേ പെണ്ണേ ഒരു കുത്ത് വച്ചു തരും ഞാൻ വേണ്ടാത്ത വർത്താനം പറഞ്ഞാലുണ്ടല്ലോ
അമ്മു : ഓ ഇപ്പൊ ഞാൻ തെറ്റുക്കാരി നമ്മളില്ലേയ്
അച്ചു : ഒന്ന് നിർത്തു പെണ്ണേ മതി കളിയാക്കിയത്
നമുക്കൊന്നും അത് വിധിച്ചിട്ടില്ല മോളെ അതുകൊണ്ട് നമ്മൾ ആ വെള്ളം അങ്ങ് വാങ്ങി വച്ചു
അമ്മു : അല്ലെടി നിനക്ക് ആ സാറിനെ ഇഷ്ടമായോ നീ നോക്കി നിന്നത് കൊണ്ട് ചോദിച്ചതാ ട്ടോ
അച്ചു : എടി ഇഷ്ടമൊന്നുമല്ല ആരാധനയാണ് എൻ്റെ കുട്ടീനെ രക്ഷിക്കാൻ കാണിച്ച ആ മനസ്സിനോട്
അമ്മു : അല്ല നീ സച്ചുവിനോട് അതിനെ കുറിച്ച് ചോദിച്ചോ എന്താ ഉണ്ടായേ എന്ന് വല്ലതും പറഞ്ഞോ അവൻ
അച്ചു : ഇല്ലെടി ഞാൻ ഒന്നും ചോദിച്ചിട്ടില്ല കിടക്കാൻ നേരം ചോദിക്കാം എന്ന് കരുതി
അമ്മു : എന്നാൽ വേഗം കഴിക്കാൻ നോക്ക് ഇന്ന് ഞാനും ഇവിടെയാണ് കിടക്കുന്നേ
അച്ചു : നീ ചോറ് കഴിച്ചോ
അമ്മു : ഞാൻ കഴിച്ചെടി നീ കഴിക്കാൻ നോക്ക്
അച്ചു : എന്നാൽ ഒരു കാര്യം ചെയ്യുമോ നീ സച്ചുട്ടന് ചോറ് ഒന്ന് വാരി കൊടുക്കുമോ അവനു കൊടുത്തിട്ട് വേണം എനിക്ക് കഴിക്കാൻ എന്ന് കരുതി നിൽക്കുകയായിരുന്നു ഞാൻ
അമ്മു : അതിനെന്താ നീ ആ ചോറ് ഇങ്ങു താ
( അങ്ങനെ സച്ചുവിൻ്റെയും അച്ചുവിൻ്റെയും കഴിക്കൽ കഴിഞ്ഞ് അവർ കിടന്നു അതേ സമയം ചന്ദ്രോത്ത് അജുവിൻ്റെ വരവ് നോക്കിയിരിക്കുന്നവരുടെ ഇടയിലേക്ക് ആ Mustang വന്നു നിന്നു )
അനഘ : ഡീ ദീപ്തി ദേ നമ്മുടെ ആൾ എത്തിയിട്ടുണ്ട്
ദീപ്തി : എന്തായാലും ആളുമായി ഒരു നല്ല ബോണ്ട് ഉണ്ടാക്കി എടുക്കണം
ദീപു : എന്താടി രണ്ടും കൂടെ ഒരു രഹസ്യം പറച്ചിൽ
ദീപ്തി : ഹേയ് ഒന്നുമില്ല