അച്ചുവിൻ്റെ രാജകുമാരൻ 4 [Mikhael]

Posted by

( അങ്ങനെ അമ്മു എല്ലാം പറഞ്ഞു കൊടുത്തു അച്ചുവിൻ്റെ മുടിപിടിച്ച് വലിച്ചു അവളെ കരയിച്ചത് അടക്കം അച്ചുവിനെ കരയിച്ചു എന്ന് കേട്ടപ്പോൾ അജുവിന് ദീപ്തിയെ കൊല്ലാൻ ഉള്ള ദേഷ്യം കയറി എന്നാൽ അത് എന്തിനാ അങ്ങനെ തോന്നിയത് എന്ന് അജുവിന് പോലും അറിയില്ലായിരുന്നു അങ്ങനെ അവർ പരസ്പരം കൂടുതൽ അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കി അജു കഴിച്ചിട്ട് പോയാൽ മതിയൊ എന്ന് ചോദിച്ചപ്പോൾ അവർ അത് സ്നേഹപൂർവം നിരസിച്ചു

കുറച്ച് സമയത്തെ യാത്രക്ക് ശേഷം അങ്ങനെ അവർ അവരുടെ വീട്ടിലേക്ക് ഉള്ള വഴിയിൽ എത്തി അജു കാർ നിറുത്തി അവരെ ഇറങ്ങാൻ സഹായിച്ചു അമ്മു വിളിച്ച് പറഞ്ഞത് കൊണ്ട് അമ്മുവിൻ്റെ അമ്മ അവിടെ അവരെ കാത്ത് നിന്നിരുന്നു )

അമ്മു : സാർ ഇതാണ് എൻ്റെ അമ്മ ശാരദ അമ്മേ ഈ സാർ ആണ് സച്ചുവിനെ ഹോസ്പിറ്റലിൽ കൊണ്ടുപോവാൻ സഹായിച്ചത്

ശാരദ : വലിയ ഉപകാരം സാറേ അമ്മയില്ലാത്ത കുട്ടികളാ അവരെ സഹായിക്കാൻ മനസ്സ് കാണിച്ച സാറിനെ ദൈവം കാക്കട്ടെ

അജു : അയ്യോ ചേച്ചി സാർ എന്നൊന്നും വിളിക്കേണ്ട
പിന്നെ അമ്മ ഇല്ലാത്ത വിഷമം ആർക്ക് മനസ്സിലായില്ലെങ്കിലും എനിക്ക് മനസ്സിലാവും കാരണം എനിക്ക് ഈ ലോകത്ത് സ്വന്തമെന്നു പറയാൻ ആരും ഇല്ല

( അത് പറയുമ്പോൾ അജുവിൻ്റെ ശബ്ദം ഇടറിയിരുന്നു കണ്ണുകൾ നിറഞ്ഞിരുന്നു എന്നാൽ അത് അവർ കാണാതിരിക്കാൻ അവൻ പരമാവതി ശ്രമിച്ചു )

ശാരദ : നല്ലവരെ ദൈവം നേരത്തെ വിളിക്കും എന്ന് കേട്ടിട്ടില്ലേ മോൻ അതൊന്നും ആലോചിച്ച് സങ്കടപ്പെടെണ്ടാ

അജു : ഹേയ് അതെല്ലാം വിധിയല്ലെ അത് മാറ്റാൻ നമുക്ക് കഴിയില്ലല്ലോ
എന്നാ ഞാൻ പോവാൻ നോക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *