വീണ്ടെടുക്കാൻ വന്നവൻ 1 [തേജസ്സ് വർക്കി]

Posted by

“അടിച്ചിട്ട് വണ്ടി ഓടിച്ചു ഏതേലും പോലീസ്‌കാരന്റെ കൈയിൽ ചെന്ന് കേറിക്കൊടുക്കാൻ.. ഒന്ന് പോടാ. ഒന്നാമത് സമയം ശെരിയല്ല.”

“എന്റെ റൂമിൽ കിടക്കാം നീ വാ.”

“Ah നോക്കട്ടെ. നീ വയ്ക്ക്. ഞാൻ late ആയി.”

അടുത്ത രണ്ട് അപ്പോയിന്റ്മെന്റ് വലിയ കുഴപ്പമില്ലാതെ കഴിഞ്ഞു. ഈ ആഴ്ച ടാർഗറ്റ് ആയിട്ടുണ്ട്. അതുകൊണ്ട് അടുത്ത് രണ്ടുദിവസം എന്നെ വിളിച്ചു ബുദ്ധിമുട്ടിക്കില്ല. സെയിൽസ് റിപ്പോർട്ട്‌ ഗ്രൂപ്പിലും ടീം ലീഡർനും അയച്ചിട്ട് ഒരു കട്ടനും കുടിച്ചിട്ട് വീട്ടിൽ എത്തി.

കുളിച്. ബോഡി ലോഷനും ഇട്ട്. ഒരു ഓവർസൈസ് കറുത്ത ടീഷർട്ടും ക്രീം ലൂസ് ഫിറ്റ്‌ പാന്റ്സും ഇട്ട്. കൂടുതൽ ഓവറാകാതെ പെർഫ്യൂം അടിച്ചു ഇറങ്ങി.

പോകുന്ന വഴി അടുത്തുള്ള ഫാൻസി ഷോപ്പിൽ നിന്നും അവൾക്ക് ഒരു ലിമിറ്റഡ് എഡിഷൻ മേക്കപ്പ് കിറ്റും വാങ്ങി ഞാൻ അവളുടെ ഫ്ലാറ്റിന്റെ താഴെ എത്തി. വണ്ടി താഴെ വച്ചിട്ട്. ഞാൻ ലിഫ്റ്റിൽ കയറി. അഞ്ചാമത്തെ നിലയിൽ ഇറങ്ങി. അവളുടെ ഫ്ലാറ്റിലേക്ക് കയറി.

പരിപാടി തുടങ്ങിയതേ ഉള്ളു. ഞാനും രാഹുലും ദേവികയുടെ രണ്ടുമൂന്നു സുഹൃത്തുക്കളും അവളുടെ അച്ഛനും അമ്മയും അനിയനും.

“എന്തടാ വൈകിയേ?”

എന്റെ കൈയിൽ പിടിച്ചുകൊണ്ട് ദേവിക ചോദിച്ചു.

ഞാൻ അവളുടെ തോളിൽകൂടി കൈ ഇട്ടിട്ട് പറഞ്ഞു.

“ടാർഗറ്റ് ആകണ്ടേ മോളൂസേ. ഇന്നത്തെ ജോലി കഴിഞ്ഞപ്പോൾ തന്നെ ലേറ്റ് ആയി. ഇന്നാ ഇത് നിനക്ക് എന്റെ ഗിഫ്റ്റ്.”

അവൾ അത് വാങ്ങി തുറന്ന് നോക്കി. പെണ്ണിന്റെ കണ്ണ് വിടരുന്നതും കവിൾ ചുവക്കുന്നതും കണ്ടുകൊണ്ട് നിന്നെ എന്നെ അതെ മുഖത്തോട് നോക്കിയിട്ട്

Leave a Reply

Your email address will not be published. Required fields are marked *