ഗതിമാറിയൊഴുകുന്ന നദിപോലെ 1 [സ്പൾബർ]

Posted by

 

 

“അപ്പോ ചേച്ചിമാര് പറയുന്നത് ഞാൻ പ്രതികാരത്തിന് പോണംന്ന്… അഛനെ കൊന്ന ഒരാളെയും ബാക്കി വെക്കാതെ തീർക്കണമെന്ന്… അല്ലേ… ?”..

 

 

രണ്ടാളെയും നോക്കി മഹി ചോദിച്ചു..

 

 

“അതെ… നീയത് ചെയ്യണം… ഒന്നിനെയും ബാക്കി വെക്കാതെ തീർക്കണം… നമ്മുടെ അഛന്റെ ആത്മാവിന് ശാന്തി കിട്ടാൻ നീയത് ചെയ്യണം മോനേ…”..

 

 

സ്മിതക്ക് അനിയനോട് വല്ലാത്ത സ്നേഹം തോന്നി..

 

 

“എന്നാലേ എനിക്ക് മനസില്ല… കണ്ടവരുടെ കൈ കൊണ്ട് ചാവാൻ എനിക്ക് മനസില്ലെന്ന്… ആത്മാവിന് ശാന്തി കിട്ടാൻ പുണ്യാത്മാവല്ലേ അയാള്… ?. പലരേയും കൊന്ന് തള്ളിയതല്ലേ… അയാളൊക്കെ ഇങ്ങിനെയേ ചാവൂ… അയാള് ചത്തതിൽ ഏറ്റവും സന്തോഷിക്കുന്നത് ഞാനാ… പിന്നെ ചേച്ചി പറഞ്ഞല്ലോ മകന്റെ കടമ… ആ കടമ ചെയ്യാൻ ഞാനൊന്ന് ശ്രമിച്ചതാ… ഈ പണിയൊക്കെ നിർത്താൻ ഒരു മകന്റെ കടമയെന്ന നിലക്ക് ഞാനഛനോടൊന്ന് പറഞ്ഞ് പോയി… ഒരൊറ്റയടിക്ക് രണ്ട് മണിക്കൂറ് കഴിഞ്ഞാ എനിക്ക് ബോധം വീണത്… അഛനെ തിരുത്താനാ ഞാൻ നോക്കിയത്… അത് കൊണ്ട് ഈ കാര്യവും പറഞ്ഞ് ചേച്ചിമാർ എന്റെ പിന്നാലെ വരണ്ട… പ്രതികാരം ചെയ്യാൻ എനിക്ക് താൽപര്യമില്ല… “..

 

 

മഹി വെട്ടിത്തിരിഞ്ഞ് അവന്റെ മുറിയിലേക്ക് കയറിപ്പോയി.. വലിയ ശബ്ദത്തോടെ അവൻ വാതിൽ വലിച്ചടച്ചു..

 

 

✍️… രാത്രി ബെഡിൽ മലർന്ന് കിടന്ന് സ്മിത കുറേ ആലോചിച്ചു.. പ്രതികാരം അവളുടെയുള്ളിൽ കത്തിയാളുകയാണ്.. സ്നേഹ നിധിയായ തന്റഛനെ കൊന്നവരോട് പകരം ചോദിക്കാതെ തന്റെ പകയടങ്ങില്ലെന്ന് അവൾക്ക് ബോധ്യമായി.. പക്ഷേ, അതിന് മുന്നിൽ നിൽക്കേണ്ടവൻ ചങ്കൂറ്റമില്ലാത്തവനായിപ്പോയി.. താനൊരാണായിരുന്നെങ്കിൽ അതിൽ ഒരെണ്ണം പോലും ഇപ്പോ ബാക്കി കാണില്ലായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *