ആന്റണിയുടെ വെളിപാടുകൾ [Poker Haji]

Posted by

..എടി നീയത് വിട് ..വേറെ എന്തെങ്കിലും പറ ..നീയിപ്പോ എന്തിനാ വിളിച്ചെ

..എന്തിനാ വിളിച്ചെ ന്നു അല്ലെ … ഇപ്പം മനസ്സിലായി ഒരേയൊരു പെങ്ങളോടുള്ള ഇച്ചായന്റെ സ്നേഹം ..

എന്ന് പറഞ്ഞു കൊണ്ട് ജെസ്സി ഏങ്ങലടിച്ചു കരഞ്ഞു കൊണ്ട് ഫോൺ വെച്ചു .ആന്റണി അസ്വസ്ഥതയോടെ അൽപനേരം അനങ്ങാതിരുന്നിട്ട് ടീവിയുടെ ശബ്ദം കൂട്ടി സോഫയിലേക്ക് ചാരിക്കിടന്നു .ഇനിയിപ്പോ അടുത്ത ഏതെങ്കിലും ദിവസം ജെസ്സിയെയും കുടുമ്പത്തെയും പ്രതീക്ഷിക്കാം എന്ന് മനസ്സിലോർത്ത് കൊണ്ട് സിനിമയുടെ ബാക്കി കണ്ടു.

 

ഞായറാഴ്ച പള്ളിയിൽ പോയി വന്നപ്പോൾ ഇന്നും സാറാ തിരക്കിനിടയിൽ വളരെ അടുത്തുവന്ന് ചേർന്നു നടന്നുകൊണ്ട് ആന്റണിയോട് പറഞ്ഞു.

“..ദേ ..ഇച്ചായന്റെ മുടിയൊക്കെ നരച്ചു തുടങ്ങി കേട്ടോ . ഇനിയെങ്കിലും ഒരു തീരുമാനമെടുത്തൂടെ?’

ആന്റണി തിരിഞ്ഞു നോക്കി സാറയെ കണ്ടു ഒന്ന് പുഞ്ചിരിച്ചു .അവൾ പറഞ്ഞത് ശരിയാണ് തലമുടി നരച്ചു തുടങ്ങി. മുമ്പിൽ നെറ്റി മുകളിലേയ്ക്കുള്ള വിജയകരമായ മുന്നേറ്റം തുടങ്ങിയിട്ടുമുണ്ട്. മുപ്പത്താറു വയസ്സ് എന്നൊക്കെ പറയുന്നത് വിവാഹ കമ്പോളത്തിൽ നല്ലൊരു വയസ്സു തന്നെയാണ്.

സാറയ്ക്കു കഴിഞ്ഞ ആഗസ്റ്റിൽ മുപ്പതു വയസ്സ് തികഞ്ഞു . തോമസ്സിന്റെയും എൽസി തോമസ്സിന്റെയും മുത്ത മകൾ. ആന്റണി കറുകച്ചാലിൽ ഉള്ള ഒരു സ്വകാര്യ ബാങ്കിൽ ക്ലെർക്കായി ജോലി ചെയ്യുന്നു .സാറാ ആന്റണിയുടെ ഓഫീസിൽ ത്തന്നെ ടൈപ്പിസ്റ്റായി ജോലി നോക്കുന്നു.ആന്റണിയും സാറയും വളരെക്കാലമായിട്ടു പ്രണയത്തിലാണ് .ആന്റണിയുടെ കുറച്ചു സാമ്പത്തിക ബുദ്ദിമുട്ടുകൾ കാരണം ആയിരുന്നു രണ്ടു പേർക്കും വിവാഹം കഴിക്കാൻ കഴിയാതിരുന്നത് .

Leave a Reply

Your email address will not be published. Required fields are marked *