.. അതൊന്നുമല്ല മകനെ കാര്യം. നിന്റെ കല്യാണം കഴിഞ്ഞില്ലെങ്കിൽ അതിന്റെ ഗുണഭോക്താവ് ആരാണ് .. ?
അത് കേട്ട് ആന്റണി ഒന്നിരുത്തി ചിന്തിച്ചു . ഗുണഭോക്താവോ ..ഹിഹി തന്റെ കല്യാണം കഴിഞ്ഞില്ലെങ്കിൽ ആർക്കു ഗുണമുണ്ടാവാനാണ്? താൻ കിടന്നു കഷ്ടപ്പെടുകയല്ലാതെ? ആന്റണിയ്ക്ക് കാര്യങ്ങൾ പിടുത്തം കിട്ടുന്നില്ലെന്നു കണ്ട കർത്താവ് തുടർന്നു.
.. ഡാ കുഞ്ഞാടെ നമുക്കിതിനെ മറ്റൊരു വിധത്തിൽ പറയാം.നീ ബുദ്ധി ഉപയോഗിക്ക്. ആരാണ് നിനക്കു വരുന്ന ആലോചനകളെല്ലാം വേണ്ടെന്നു പറഞ്ഞ് മുടക്കണത്.. ?’
ആന്റണി ആലോചിച്ചു…
ആര് മുടക്കാനാണ്. ആരെങ്കിലും മുടക്കിയിട്ടാണോ പ്രേമിച്ച പെണ്ണുമായുള്ള കല്യാണം തരമാവാത്തത്.. ?.
ആലോചിച്ചിട്ടും ആലോചിച്ചിട്ടും ഉത്തരം കിട്ടാതെ ആന്റണി കട്ടിലിൽ കിടന്ന് ഞെളിപിരി കൊണ്ടു .
.. കർത്താവേ ഞാൻ തോറ്റു. ..
.. ആ എങ്കി ഞാൻതന്നെ പറയാം. .. ‘ ‘ .. നിന്റെ പെങ്ങൾ എന്നോരുത്തി ഉണ്ടല്ലോ ജെസ്സി. അവളാണ് എല്ലാത്തിനും കാരണം . നേരത്തെ നല്ല ആലോചനകൾ നാലെണ്ണമല്ലേ വന്നതു എല്ലാം നിനക്കിഷ്ടപ്പെട്ടതായിരുന്നു, അല്ലെ? അവൾ ഓരോ കാരണം പറഞ്ഞ് അതെല്ലാം വേണ്ടെന്നു പറഞ്ഞു. പിന്നെ ഇപ്പോഴത്തെ പ്രണയം തുടങ്ങിയപ്പോ പോലും വിവാഹത്തിലേക്ക് എത്തിക്കാതെ നിറുത്തിയിരിക്കുകയല്ലേ .. അതും അവളുടെ വീട്ടുകാരൊക്കെ നല്ല തറവാട്ടുകാരായിട്ട് പോലും ,അവരൊക്കെ ആണെങ്കിൽ നല്ല സ്ത്രീധനം തരാൻ കഴിവുള്ളവരും ആണ് അല്ലെ ..നീയൊന്നു ഓർത്തുനോക്ക്. .. ‘
ആന്റണി ഓർത്തുനോക്കി. ശരിയാണ്. നേരത്തെ വന്ന പല ആലോചനകളും ഓരോ കാരണം പറഞ്ഞ് ജെസ്സി മുടക്കുകയാണുണ്ടായത്.ഇപ്പൊ സാറയുടെ കാര്യവും ഇങ്ങനെയായതു ഇപ്പോഴല്ലെ മനസ്സിലാവുന്നത്. ഒന്നാമത്തെ ആലോചന അവർ കൂടുതൽ പണക്കാരാണെന്നു പറഞ്ഞുകൊണ്ടായിരുന്നു.