മാളവിക 4 [Abhisha]

Posted by

ചായ കുടിച്ചു കഴിഞ്ഞിട്ടും ആ സംസാരം മാളവികയുടെ മനസ്സിൽ തങ്ങിനിന്നു. അവൾ പതുക്കെ എഴുന്നേറ്റു.

മാളവിക: “ഞാൻ ഒന്ന് മുകളിലേക്ക് പോകട്ടെ അമ്മേ, കുറച്ച് വർക്ക് ബാക്കിയുണ്ട്.”

അമ്മ: “ശരി മോളേ”

മാളവിക പടികൾ കയറി മുകളിലേക്ക് പോകുമ്പോൾ തന്റെ ജീവിതത്തിന്റെ ഇരട്ടമുഖം അവളെ കൂടുതൽ ഭയപ്പെടുത്താൻ തുടങ്ങിയിരുന്നു. എങ്കിലും ആ രഹസ്യങ്ങൾ നൽകുന്ന വല്ലാത്തൊരു ആകർഷണത്തിൽ നിന്നും പൂർണ്ണമായും മോചിതയാകാൻ അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല.

മുറിയിലെത്തിയ മാളവികയ്ക്ക് ഹാളിൽ നടന്ന ആ സംഭാഷണത്തിന്റെ ആഘാതം ഇപ്പോഴും മാറിയിട്ടുണ്ടായിരുന്നില്ല. ദേവകരന്റെ മകളുടെ കാര്യം കേട്ടപ്പോൾ ഉണ്ടായ ഒരു തരം വല്ലാത്ത അസ്വസ്ഥത അവളുടെ ഉള്ളിൽ നീറുന്നുണ്ടായിരുന്നു. ആ സമയത്താണ് ബെഡിൽ കിടന്നിരുന്ന ഫോൺ ശബ്ദിച്ചത്. നോക്കിയപ്പോൾ രാഹുലാണ്. വീഡിയോ കോൾ അല്ല, സാധാരണ കോളാണ്.

അവൾ ഫോണെടുത്തു.

മാളവിക: “ഹലോ ഏട്ടാ…”

രാഹുൽ: “എന്താ മാളൂ, നിന്റെ ശബ്ദത്തിന് ഒരു വല്ലായ്ക?

മാളവിക: “കുളി കഴിഞ്ഞ് താഴെ ചായ കുടിക്കാൻ പോയതായിരുന്നു. ഏട്ടാ… ഇവിടെ ഒരു കാര്യം അറിഞ്ഞു. ആ ദേവകരന്റെ മോൾ ഇല്ലേ, അവൾ ആരുടെയോ കൂടെ ഇറങ്ങിപ്പോയത്രേ.”

രാഹുൽ അപ്പുറത്ത് ഒന്ന് നിശബ്ദനായി. പിന്നെ ഒരു ദീർഘശ്വാസം വിട്ടു.

രാഹുൽ: “അതെയോ? പാവം ദേവകരൻ അങ്കിൾ. അവളുടെ ഹസ്ബൻഡ് ദുബായിൽ എന്തോ വലിയ ബിസിനസ്സ് ആയിരുന്നല്ലോ. അവൻ അവിടെ പണിയെടുത്തു പണം അയക്കുന്നു, ഇവിടെ അവൾ ഇങ്ങനെ കാണിച്ചു. എന്താല്ലേ മാളൂ ഓരോരുത്തരുടെ സ്വഭാവം!”

Leave a Reply

Your email address will not be published. Required fields are marked *