പാമ്പും കോണിയും 7 [ശ്രീരാജ്]

Posted by

ആവശ്യത്തിന് അധികം വലിപ്പം ഉള്ള, അലങ്കരിച്ച മുറി… മൂന്ന് പേർക്ക് സുഖമായി കിടക്കാൻ കഴിയുന്ന ബെഡ്.. ആ ബെഡിന് ഇടത് വശം ആയി ഒരു സ്റ്റഡി ടേബിൾ സെറ്റപ്പ്, ടേബിളിൽ ഒരു ആപ്പിൾ ലാപ്ടോപ്, ഓക്സ്ഫോർഡ് ഡിക്ഷണറിയേക്കാൾ കട്ടിയുള്ള നാലഞ്ചു പുസ്തകങ്ങളും…….

ഹരി നേരെ നടന്നത് ബെഡിന് വലത് വശത്തുള്ള ടേബിളിലേക്ക് ആണ്.. ആ ബെഡിൽ മൂന്ന് ചിത്രങ്ങൾ അടങ്ങിയ ഒരു ഫോട്ടോ സെറ്റ് ഉണ്ടായിരുന്നു… താൻ രേവതിയെ താലി ചാർത്തിയ അന്ന് സ്വന്തം ആക്കിയ നിമിഷം, താനും രേവതിയും ആദിയും കൂടെ കഴിഞ്ഞ വർഷം എടുത്ത ചിത്രം, മൂന്നാമത്തെ ആദി തനിയെ, ചിരിച്ചു ഇരിക്കുന്ന ചിത്രം… ഹരി ആ ഫ്രെയിം എടുത്ത് ചിരിയോടെ നോക്കി നിന്നു…..

പൊതുവെ ശാന്തമായ, നിശബ്ദത നിറഞ്ഞ ആ ഫ്ലാറ്റിൽ അന്ന് കല പില ആയിരുന്നു. ഹരിയുടെ തമാശ നിറഞ്ഞ സംസാരവും, ആയിയുടെ പൊട്ടിച്ചിരിയും ആ ഫ്ലാറ്റിൽ മുഴങ്ങിയപ്പോൾ, ഒന്നും മിണ്ടാതെ, സംസാരിക്കാതെ അതിൽ ഒന്നും ശ്രദ്ധ കൊടുക്കാതെ ആണ് സൈറ ഇരുന്നിരുന്നത്….

പക്ഷെ, ഹരി കൈ കൊണ്ട് കുഴച്ച് ഉരുട്ടി, ഭക്ഷണം കഴിക്കുന്നത് കൂടെ കണ്ടപ്പോൾ, സൈറ തന്റെ സ്പൂണും ഫോർക്കും പ്ലേറ്റിലെക്ക്‌ വച്ച്, ടിഷ്യു പേപ്പർ എടുത്ത്, ചുണ്ടും ചിറിയും ഒന്ന് തുടച്ചു പറഞ്ഞു : ഹരീ.. ലിസൺ, ഡയനിങ് സമയത്ത്, പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട്…. അതായത്, സംസാരം കുറക്കുക , അതേ പോലെ സ്പൂൺ ആൻഡ് ഫോർക് യൂസ് ചെയ്ത് കഴിക്കുക..

വായിൽ ഉരുട്ടി കയറ്റിയ ചോറുരുള അവൻ വിഴുങ്ങി കണ്ണ് തുറിച്ചു കൊണ്ട് സൈറയെ നോക്കി…..

Leave a Reply

Your email address will not be published. Required fields are marked *