പാമ്പും കോണിയും 7 [ശ്രീരാജ്]

Posted by

ഹരിയുടെ നിൽപ്പും മട്ടും, ഒപ്പം മുഖവും കണ്ട സൈറക്ക് അവനോട് ഒന്നും പറയാൻ തോന്നിയില്ല…..

” ഹരീ… മൂന്ന് ടീമും നിന്നെ വേണം എന്നാ പറഞ്ഞെ… ബട്ട് നിനക്ക് ഞാൻ ഓപ്ഷൻ തരുന്നു… ഏത് ടീമിലാ നിനക്ക് കേറേണ്ടത്……….

അവൻ മുഖം കുനിച്ചു നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല……

ഉറങ്ങിയിട്ടില്ല അല്ലെങ്കിൽ അടിച്ചത് ഇറങ്ങിയിട്ടില്ല എന്ന് ചിന്തിച്ച സൈറ ചോദിച്ചു : ഒരു കാര്യം ചെയ്യ്…. ഇന്ന് ലീവ് എടുത്തോ നീ….

” ഓ… ഓകെ മാം…. അത് മാത്രം ആയിരുന്നു അവന്റെ മുഖത്ത് നോക്കാതെ ഉള്ള മറുപടി…

സൈറ ചിരിച്ചു കൊണ്ട് പറഞ്ഞു : ഹരീ.. ഡോണ്ട് വറി…… ഇതൊക്കെ സാധരണമാണ് കോർപ്പറേറ്റ് ഫീൽഡിൽ… ഇതൊന്നും മനസ്സിൽ വക്കണ്ട… അവർ അല്ലെങ്കിൽ വേറെ ആരെങ്കിലും… ദാറ്റ്‌സ് ആൾ..

ആ സമയം വാതിലിൽ തട്ടുക പോലും ചെയ്യാതെ ജെനി അകത്തേക്ക് ഓടി കയറി വന്നു…

വിടർന്ന മുഖവുമായി, സന്തോഷത്തോടെ ജെനി ഉറക്കെ പറഞ്ഞു : മാം… അവർ വിളിച്ചിരുന്നു… അവർക്ക് തുടർന്ന് സംസാരിക്കാൻ താല്പര്യം ഉണ്ടെന്ന് പറഞ്ഞു….

” വാട്ട്‌…….. അതിശയത്തോടെ അലറിക്കൊണ്ട് സൈറ ചാടി എഴുന്നേറ്റു…

” സത്യം…… കമോൺ…. അത്…… ഷിറ്റ്…. സൈറയുടെ വാക്കുകളിൽ അതിശയതിനേക്കാൾ നിറഞ്ഞു നിന്നത് സന്തോഷമായിരുന്നു…….

” ജെനി…. ഡൂ വൺ തിങ്………..

ജനിക്കുള്ള നിർദേശങ്ങൾ സൈറ കൊടുക്കുന്നതിനിടയിൽ ഹരി അവിടെ നിന്നും പതിയെ പുറത്തിറങ്ങി………..

വൈകീട്ട് ഫ്ലാറ്റിൽ എത്തിയ സൈറ ആയിയെ എടുത്ത് വട്ടം കറക്കി അലറി… ആയീ… ആ ഡീൽ ഓകെ ആയിട്ടോ…

Leave a Reply

Your email address will not be published. Required fields are marked *