“എന്താണ് സജ്ന എനിക്ക് പേടി ഒന്നും ഇല്ല, ബഹുമാനം കൊടുക്കുന്നതാ …… പിന്നേയ് എനിക്ക് സിനിമയിൽ ജോലി ചെയ്യാൻ ഇഷ്ട്ടം ആണ് … നിങ്ങൾക്ക് സിനിമ ഇഷ്ട്ടമാണോ?”
സജ്ന : ” ഇഷ്ട്ടമാണോ എന്നോ??? എനിക്ക് ഇംഗ്ലീഷ് , ജാപ്പനീസ് സിനിമകൾ ആണ് ഇഷ്ട്ടം . ഇവൾക്ക് റഷ്യൻ, കൊറിയൻ എല്ലാം ഇഷ്ടം ആണ് ” . പറഞ്ഞ് കഴിഞ്ഞതും ഫിദ സജ്നയുടെ കാലിൽ ചവിട്ടി.
” റഷ്യൻ, ജപാനീസ് എല്ലാം എങ്ങനെ കാണും ? ഡയലോഗ്‌സ് മനസ്സിലാവുമോ?”
” ഡയലോഗ്സ് മനസ്സിലായിലെങ്കിൽ കുഴപ്പം ഇല്ല, ഞങ്ങൾക്ക് ആക്ഷൻ കണ്ട് കഥ മനസ്സിലാക്കും, അല്ലേ ഫിദ ???? “
“അതെ അതെ,അല്ലെങ്കിൽ തന്നെ ഈ കഥയിൽ ഒരു കാര്യവും ഇല്ലല്ലോ?” ഫിദ ഇത് പറഞ്ഞപ്പോൾ സജ്നക്ക് ചിരി പൊട്ടി.
“ഞാൻ പണ്ട് സിനിമയിൽ അഭിനയിക്കാൻ പോയിട്ടുണ്ട്….ആ അതൊക്കെ ഒരു കാലം…”
ഫിദ: “ശെരിക്കും ?????ഉസ്താദ് അഭിനയിക്കാൻ പോയിട്ടുണ്ടോ?”
“സത്യം ….. പക്ഷെ ഇനി അതൊന്നും നടക്കില്ല …”
അപ്പോൾ ആയിരുന്നു സജ്നയുടെ മനസ്സിൽ ഒരു ലഡു പൊട്ടിയത്. ഇയ്യാളോട് ഇങ്ങനെ പഞ്ചാര ഒളിപ്പിച്ചു നടക്കാതെ തങ്ങളുടെ മനസ്സിലെ ആഗ്രഹം ഒന്ന് സൂചിപ്പിക്കാൻ ഉള്ള ഒത്ത അവസരം അവൾ പാഴാക്കി കളഞ്ഞില്ല.
“ഉസ്താദിന് ഞങ്ങൾ ഒരു റോൾ തന്നാൽ അഭിനയിക്കുമോ ?…… അഭിനയിച്ചാൽ മതി “
ഇവൾ എന്താണ് പറയാൻ പോവുന്നത് എന്ന മട്ടിൽ ഫിദ സജ്നയെ ഒന്ന് നോക്കി .
“എന്ത് റോൾ ?? ടെലി ഫിലിം ആണോ??”
“ടെലി ഫിലിം ഒന്നും അല്ല…ജീവിതം ആണ് …ഞങ്ങളു ….” ഇത്ര പറഞ്ഞപ്പോഴേക്കും ഫിദ സജ്നയുടെ വായ് തന്റെ കൈ കൊണ്ട് പൊതി പിടിച്ചിരുന്നു ” ഉം…. ഉം “. സജ്ന കുതറി കൊണ്ട് അവളുടെ കൈ എടുത്ത് മാറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു . ക്ലാസ്സിലും വരാന്തയിലും ഉള്ള ചിലർ എങ്കിലും അവരെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.