“അഹ്”
“സൂക്ഷിച്ച് നടക്ക്”
“പ്ലീസ് കിരൺ താഴേ നിർത്തിക്കെ”
“താൻ വീഴും”
“ഇല്ല”
“തന്നെ ഞാൻ പയ്യെ ഇങ്ങനെ നടത്തിക്കും”
കിരൺ സൂര്യയെ പയ്യെ നടത്തിക്കാൻ തുടങ്ങി…. ഓരോ സ്റ്റെപ്പിലും അവളുടെ കാൽ ചെറുതായി മടങ്ങുന്നുണ്ടായിരിന്നു ആ നടത്തിൽ കിരണിന്റെ തന്റെ ശരീരത്തിലുള്ള പിടി മുറുകുന്നതത് അവൾ അറിയാൻ തുടങ്ങി അവൾ ആകെ വല്ലാണ്ടായി…
സൂര്യ വളരെ ശ്രെദ്ധിച്ചു കൊണ്ട് സ്റ്റെപ്പുകൾ വെച്ച് തുടങ്ങി. ഇല്ലെങ്കിൽ അവന്റെ കരങ്ങൾ അവളുടെ ശരീരത്തിൽ കൂടുതൽ അമരുമെന്ന് അവൾക്കറിയാമായിരുന്നു…എങ്കിലും കിരൺ അവളെ ഒരിക്കലും വിട്ടില്ല…
“കിരൺ എന്നെ ഇങ്ങനെ പിടിച്ചാൽ എനിക്ക് നടക്കുവാൻ സാധികില്ല”
വീർപ്പ് മുട്ടിയ സൂര്യ ചിണുങ്ങി…
“അതിന് നടന്നാൽ മേടം വീഴില്ലേ”
“മേഡവോ”??
“അതെ മേടം സൂര്യ ഇപ്പോൾ എന്റെ മേഡവും ഞാൻ സെയിസ്സ് മാനും അല്ലെ”
“യോ അങ്ങനെ ഒന്നും പറയല്ലേ”
“അങ്ങനെയേ പറയു..”
കിരൺ ചിരിച്ചു….
“കിരൺ എനിക്ക് ഈ ചെരുപ്പ് പറ്റുമെന്നു തോന്നില്ല കണ്ടില്ലേ നടക്കാൻ പോലും പറ്റുന്നില്ല”
“നേരാ ഒരു മിനിറ്റ്”
അതും പറഞ്ഞു കിരൺ അവളേ കൈകളിൽ കോരി എടുത്തു പെട്ടന്നുള്ള അവന്റെ പ്രെവർത്തിയിൽ സൂര്യ ആകെ ആസ്വതമായി അവൾ അവന്റെ കയ്യിൽ കിടന്നുകൊണ്ട് വിറച്ചു.
“എന്താ കിരൺ താഴേക്കു ഇറക്കുന്നെ ഇതെന്താ “
“ഇല്ല ഞാൻ സൂര്യയെ അവിടെ ഇരുത്താം”
“വേണ്ട ഞാൻ നടക്കാം”