സൂര്യകിരണം [ആനീ]

Posted by

 

“ആണോ ഇന്നത്തെ കാലത്തു ഇത്ര നല്ല മനുഷ്യർ ഉണ്ടോ ”

 

“ഉണ്ടമ്മേ പിന്നെ എനിക്ക് വേണ്ടി നിമിഷ ഒത്തിരി കഷ്ട്ടപെട്ടു കാല് പിടിച്ചിട്ടാ ഇ ജോബ് സെറ്റ് ചെയ്തത് ”

 

“ദൈവം അവളെ അനുഗ്രഹിക്കട്ടെ മോളെ എന്നാൽ നീ കുളിച്ചിട്ടു വാ ഞാൻ ചായ എടുത്തു വയ്ക്കാം ”

 

സൂര്യ സ്വന്തം റൂമിൽ കയറി ഡ്രസ്സ്‌ ഒകെയ് ഊരി ഒരു ടാവ്വൽ എടുത്തു ചുറ്റി കൊണ്ട് ബാത്‌റൂമിൽ കുളിക്കാൻ കയറി ഷവർ ഓൺ ചെയ്തു ശരീരത്തൂടെ ഓരോ ജലകണികകൾ ഒഴുകി ഇറങ്ങുമ്പോളും താൻ ഒരു വർഷം അനുഭവിച്ച വേദനകളെല്ലാം ഒഴുകി പോകും പോലെ അവൾക്ക് തോന്നി അറിയാതെ അവളുടെ കണ്ണിൽ നിന്നു രണ്ട് കണ്ണുനീർ തുള്ളികൾ താഴേക്ക് വീണു ഇല്ല താൻ ഇനി കരയാൻ പാടില്ല ഇന്ന് തൊട്ടു ഒരു പുതിയ ജീവിതം ആണെന്ന് കുട്ടിയാൽ മതി ഹാപ്പി ആയ്യി ഇരിക്കണം അവൾ വേഗം കുളിച്ചു പിന്നെ റൂമിൽ വന്നു ബാഗ് തുറന്നു. അപ്പോളാണ് വിനുവിന്റെ കാൾ വന്നത്.

 

“ഹലോ ഏട്ടാ സൂര്യയുടെ ശബ്ദം ഇടറി ”

 

“എന്താടി ഇതു എന്റെ പെണ്ണ് കരയാൻ പാടില്ലെന്ന് ഞാൻ പറഞ്ഞില്ലേ”

 

“ഇല്ല ഏട്ടാ ഞാൻ കരയില്ല ”

 

“ഒരു വർഷം കൂടി എന്റെ മോളു ഷെമിക്ക് പിന്നെ ഞാൻ അങ്ങ് വരില്ലേ

“മ്മ് ”

 

“എന്താടി മുളുന്നേ സങ്കടവാണോ”

 

“ഏട്ടൻ വിഷമിക്കണ്ട എനിക്ക് സങ്കടം ഒന്നും ഇല്ല ”

 

“ഓ പിന്നെ എനിക്ക് അറിഞ്ഞുടെ എന്റെ സൂര്യ കുട്ടിയെ ”

 

“ഏട്ടാ ഇന്ന് ഞാൻ ജോയിൻ ചെയ്യാൻ പോകുവാ ”

 

“സൂര്യ എനിക്ക് അത്ര താല്പര്യം ഒന്നും ഉണ്ടായിട്ടല്ല പിന്നെ നീ വെറുതെ ഇരുന്നാലും ഇ അവസ്ഥയിൽ ഓരോന്ന് ചിന്തിച്ചു കൂട്ടും പിന്നെ കരച്ചിലായി പിഴിച്ചിലായി ആകെ കുളമാകും അതാ വിടുന്നെ “

Leave a Reply

Your email address will not be published. Required fields are marked *