“ നീ പോയിട്ട് ഇങ്ങോട്ടു തന്നെ വാ…”
എന്ന് കൈവീശി ആംഗ്യം കാണിച്ചു. അവൻ ഒക്കെ എന്ന് തമ്പ് കാണിച്ചു കൊണ്ട് അടുക്കള വാതിൽ തുറന്ന് അവന്റെ നനഞ്ഞ ഡ്രെസ്സുകളും വാരിയെടുത്ത് പുറത്തേക്ക് പോയി. അതിനിടയിൽ ഉമ്മയോടുള്ള സംസാരം ചെറുതായിട്ടൊന്ന് ലാഗായി.
ഉമ്മ : “ കേൾക്കാവോ..?”
ഞാൻ : “ ആ… കേൾക്കാം… ഞാൻ വരാം… ഭക്ഷണം കഴിക്കാറാവുമ്പോഴേക്ക് എത്തിയാ പോരെ…?”
ഉമ്മ : “ ആ… അത് മതി… ഇനി പുറത്തൊന്നും പോവാൻ നിക്കണ്ട… പിന്നെ… വരുമ്പോ വാതിലും ജനലും ഒക്കെ നന്നായി പൂട്ടിയിട്ട് വരണം…”
ഞാൻ : “ അതെന്തിനാ…ഉടനെ ഇങ്ങോട്ട് തന്നെ പോരാനുള്ളതല്ലേ…”
ഉമ്മ : “ അതല്ല… മാമൻ ചോദിക്കുന്നത് ഇന്ന് എല്ലാരുംകൂടി ഇവിടെ കിടന്ന് നാളെ രാവിലെ പോയാ പോരെ എന്നാണ്…”
ഞാൻ : “ അപ്പൊ ഉമ്മ ഇന്നവിടെ നിൽക്കാൻ തീരുമാനിച്ചോ…?”
ഉമ്മ : “തീരുമാനിച്ചിട്ടൊന്നും ഇല്ല… ഉപ്പാനോട് ചോദിച്ചു നോക്കട്ടെ… സമ്മതിച്ചാൽ നിൽക്കണം… കുറെ ആയില്ലേ ഇവിടെ നമ്മൾ താമസിച്ചിട്ട്…”
ഞാൻ : “ എന്നാ നിങ്ങൾ രണ്ടാളും ഇന്നവിടെ താമസിച്ചോ… ഞാനിവിടെ കിടന്നോളാ…”
ഉമ്മ : “ നീ ഒറ്റക്കോ…?”
ഞാൻ : “ അതിനിപ്പോ എന്താ…?”
ഉമ്മ “ ഒറ്റക്ക് കിടക്കണ്ട… നിന്റെ ഫ്രണ്ട്സിനെ ആരെയെങ്കിലും വിളിച്ചോ… ആദ്യം ഉപ്പ എന്താ പറയുന്നതെന്ന് നോക്കട്ടെ…”
ഞാൻ : “ ശെരി… എന്നാ ഫോൺ വെച്ചോ… ഞാൻ ഫ്രണ്ട്സിനെ വിളിച്ചു നോക്കട്ടെ…”
ഉമ്മ : “ ശരിയെന്നാ… ഞാൻ ഉപ്പയെ വിളിച്ചിട്ട് തിരിച്ചു വിളിക്കാം…”