അതില്ലാതെ നിങ്ങൾടെ ഇടയിൽ ജീവിക്കാൻ പറ്റുമോ ചേച്ചി.
ഇത്രയൊക്കെ ഉണ്ടായിട്ടുണ്ട് ഇങ്ങിനെ അപ്പൊ ഇതും ഇല്ലേൽ പിടിച്ചു നിക്കാൻ ഒക്കുമോ ചേച്ചി.
അന്നത്തെ ജോലിയെല്ലാം കഴിഞ്ഞു ഞാൻ ഇറങ്ങിയതും ചേച്ചി പിറകീന്നു മറക്കേണ്ട അവൾ കാത്തിരിക്കും.
ഹോ ഇല്ല ചേച്ചി.
ഹ്മ്മ് എന്ന് പറഞ്ഞോണ്ട് ബൈക്കെടുക്കാനായി ഞാൻ പോയതും
ചേച്ചി ചേച്ചിയുടെ സ്കൂട്ടിയും എടുത്തു പോകുന്നത് കുറച്ചു നേരം നോക്കി നിന്നു
വേണ്ട വേണ്ട നിന്റെ ആ നോട്ടം ഉണ്ടല്ലോ.എന്ന് പറഞ്ഞു കളിയാക്കി കൊണ്ടാണ് ചേച്ചി പോയത്.
ചേച്ചി പോയതും പിറകെ ഞാൻ എന്റെ റൂമിലേക്ക് പോയി.
കുളിച്ചു ഫ്രഷ് ആയി വന്നപോയെക്കും ചേച്ചിയുടെ രണ്ടു മൂന്ന് മിസ്സ് കാൾ.
ചേച്ചിയുടെ നമ്പറിലേക്കു തിരിച്ചു വിളിച്ചോണ്ട് ഞാൻ.
എന്താ ചേച്ചി രണ്ടുമൂന്നു മിസ്സ് കാൾ.
അയ്യേ അങ്കിളിനെ പറ്റിച്ചേ അമ്മയല്ല ഇത് ഞാൻ മീനു മോൾ
ഹോ നീയായിരുന്നോടി കുറുമ്പി.
എന്താ വിളിച്ചേ.
അമ്മ പറഞ്ഞു അങ്കിൾ ഇന്ന് നാട്ടിൽ പൊകുകയാണെന്അതാ വിളിച്ചേ.
ഹോ അപ്പോയെക്കും അതും അറിഞൊ എന്റെ മീനുട്ടി
പിന്നെ എന്നോട് പറയാതെ മുങ്ങാൻ ഉള്ള പരുപാടി ആയിരുന്നല്ലേ.
അയ്യോടി എന്റെ മീനുട്ടിയോടു പറയാത്തെ എനിക്ക് പോകാൻ പറ്റുമോ മീനുട്ടി
എന്നിട്ട് കഴിഞ്ഞ തവണ പോയപ്പോ ഒന്ന് മിണ്ടിയത് പോലുമില്ലല്ലോ അങ്കിൾ.
അത് പിന്നെ അങ്കിളിനു അത്യാവശ്യം ആയിട്ട് പോകേണ്ടി വന്നന്തിനാൽ അല്ലേ പോയേ അപ്പൊ മീനുട്ടിയെ കുറേ നോക്കി. അമ്മയ പറഞ്ഞേ നേരം കളയേണ്ട ട്രെയിൻ മിസ്സ് ആകും നി പൊക്കോ എന്ന് അങ്കിളിനോട് പറഞ്ഞത് മീനുട്ടിയുടെ അമ്മ തന്നെയാ.