“…ഇംഗ്ലീഷ് ഹൊറർ മൂവി…” എന്നെ പേടിപ്പിക്കുന്ന ഭാവത്തിൽ അവൻ പറഞ്ഞു.
എന്ത് പുല്ലു വേണേ ആവട്ടെ എന്ന് പറഞ്ഞ് ഞാൻ തിയേറ്ററിന് ഉള്ളിലേക്ക് കേറി. കുഴപ്പം ഇല്ല അത്യാവശ്യം തിരക്ക് ഉണ്ട്. ഞാനും കിച്ചുവും സീറ്റിൽ പോയി ഇരുന്നു പടം തുടങ്ങാൻ ഇനിയും 10 മിനിറ്റ് ഉണ്ട്. കിച്ചു ആണെങ്കിൽ ചുറ്റിനും എന്തൊക്കെയോ വീക്ഷിക്കുന്നുണ്ട് ഞാൻ ഫോണിൽ കുത്തികൊണ്ട് ഇരുന്നു.
“…ആശാനേ… ആശാനേ… അത് ആരാ വരുന്നെന്നു നോക്കിയേ…” കിച്ചു എന്നെ തട്ടിവിളിച്ച് തീയേറ്ററിലെ ഡോറിന്റ ഭാഗത്തേക്ക് ചൂണ്ടി കാണിച്ചു.
“… അത് ദേവു ചേച്ചി അല്ലെ…”
അതെ അത് ദേവു തന്നെ കൂടെ രണ്ട് പെൺപിള്ളേർ ഉണ്ട്. കിച്ചുവിനോട് പറഞ്ഞ് അവൾ കാണാതെ ഞങ്ങൾ ഒളിച്ചിരുന്നു. കൃത്യമായി ദേവു എന്റെ പക്കൽ തന്നെ വന്ന് ഇരുന്നു. അടുത്ത് ആരാ ഇരിക്കുന്നത് എന്നൊന്നും ശ്രെദ്ധിക്കാതെ കൂടെ വന്ന പിള്ളേരോട് കത്തി വയ്ക്കാണ് കക്ഷി.
“… നിന്നെയൊക്കെ രാവിലെ പഠിക്കാൻ വിട്ട ക്ലാസും കട്ട് ചെയ്ത് സിനിമക്ക് വരുമല്ലേ…” പരുക്കൻ ശബ്ദത്തോടെ ഞാൻ ചോദിച്ചതും കൂട്ടുകാരികളോട് കാര്യം പറഞ്ഞിരുന്ന ദേവു ഒന്ന് ഞെട്ടി.
“…ഓ ചേട്ടൻ ആയിരുന്നോ. മനുഷ്യന്റെ നല്ല ജീവൻ അങ്ങ് പോയി…” പേടിയോടെ എന്നെ നോക്കി നെഞ്ചിൽ കൈവച്ച് ദേവു ദീർഘശ്വാസം വലിച്ചു.
“…കോളേജ് ഇപ്പൊ ഇങ്ങോട്ട് ആക്കിയോ. രാവിലെ വലിയ കാര്യത്തിൽ പഠിക്കാൻ പോണെന്നു പറഞ്ഞ് ഇറങ്ങിയത് അല്ലെ…”
“… അത് ചേട്ട കോളേജിൽ നല്ല ബോർ ക്ലാസ്സ് ആയിരുന്നു. അപ്പൊ ഇവളുമാർ പറഞ്ഞു സിനിമക്ക് പോവാന്ന് അതാ ഇങ്ങോട്ട് വന്നത്. അല്ല ചേട്ടൻ എന്താ ഇവിടെ…”