തേജാത്മികം 6 [Nishinoya]

Posted by

“…ഹെലോ… ഹെലോ… എങ്ങോട്ടാ ഈ ചാടി തുള്ളി…” രണ്ട് ദിവസം കഴിഞ്ഞപ്പോ ദേവു തേജസിനെ തിരക്കി വർക്ക്‌ഷോപ്പിൽ വന്നതാ. ആൾ അറിയാതെ കിച്ചു ദേവുവിന്റെ വഴി തടഞ്ഞു.

 

“…അത് ചോദിക്കാൻ നീ ഏതാടാ ചെക്കാ…” ദേവു തിരിച്ചു ചോദിച്ചു.

 

“… ഞാൻ ഇവിടത്തെ പുതിയ സ്റ്റാഫ്‌ ആണ്. നിങ്ങൾ ആരാ…” കിച്ചുവിന്റെ ആ ചോദ്യം അവൾക്ക് അത്ര പിടിച്ചില്ല.

 

“… നീ ഇവിടത്തെ സ്റ്റാഫ്‌ അല്ലെ. അല്ലാതെ മുതലാളി ഒന്നും അല്ലല്ലോ😏…” അത് പറഞ്ഞ് ദേവു അവനെയും തട്ടിമറ്റി മുന്നോട്ട് നടക്കാൻ തുടങ്ങി.

 

“… കണ്ണി കണ്ടവർക്ക് കേറി ഇറങ്ങാൻ പറ്റിയ ഇടം ഒന്നും അല്ല ഇത്. വണ്ടിയുടെ പണി വല്ലതും ആണെങ്കിൽ എന്നോട് പറഞ്ഞാൽ മതി അല്ലാതെ അകത്തേക്കൊന്നും പോകാൻ പറ്റില്ല 😡…” കിച്ചു പിന്നെയും ദേവുവിനെ തടഞ്ഞു.

 

“…ടാ കിച്ചു എന്താടാ അവിടെ ഒരു ബഹളം…” പുറത്തെ കലപില ശബ്ദം കേട്ട് തേജസ്‌ അകത്ത് നിന്ന് വിളിച്ചു ചോദിച്ചു.

 

“… ആശാനേ ഒരു പെണ്ണ് വന്ന് കച്ചറ ആക്കുന്ന…” കിച്ചു അകത്തേക്ക് വിളിച്ചു പറഞ്ഞു.

 

“…പെണ്ണോ? വർക്ക്‌ വല്ലതും ആണെങ്കിൽ മാമൻ വരുന്ന വരെ വെയിറ്റ് ചെയ്യാൻ പറയ്. ഇല്ലെങ്കിൽ പറഞ്ഞു വിടാൻ നോക്ക്…”

 

“… കേട്ടല്ലോ. വണ്ടി പണി ഒന്നും അല്ലെങ്കിൽ സ്ഥലം കാലിയാക്ക്.. പൊ.. പൊ…” അത് കേട്ടതും ദേവൂന് ദേഷ്യവും സങ്കടവും വന്നു.

 

“… ഏട്ടാ ഇത് ഞാനാ ദേവു…” ദേവു അകത്തേക്ക് വിളിച്ചു പറഞ്ഞു. അത് കേട്ടതും തേജസ്‌ ഓടി അങ്ങോട്ടേക്ക് വന്നു.

Leave a Reply

Your email address will not be published. Required fields are marked *