തേജാത്മികം 6 [Nishinoya]

Posted by

“… മനുഷ്യന്റെ നല്ല ജീവൻ അങ്ങ് പോയി…” ചെവി തിരുമിക്കൊണ്ട് അവൾ പറഞ്ഞു.

 

“… അല്ല മാഷേ ഇപ്പോഴും കള്ളുകുടി ഉണ്ടോ…” വേദന ഷമിച്ചതും അവൾ ചോദിച്ചു. ഞാൻ ഇല്ലെന്ന് മൂളി.

പിന്നെയും എന്നോട് കുറെ സമയം സംസാരിച്ചു നിന്നു. ഇടക്ക് കിച്ചുവിനെ വിട്ട് അവൾക്ക് വേണ്ടി വെള്ളം വാങ്ങിപ്പിച്ചു ശേഷം അതും കുടിച്ചാണ് ദേവു പോയത്.

 

“… നിങ്ങൾ അറിഞ്ഞോ ഇപ്പൊ ഇവിടെ പെൺപിള്ളാരും കേറി നിരങ്ങാൻ തുടങ്ങിയിട്ടുണ്ട്…” പിറ്റേന്ന് മാമനെ ഒറ്റക്ക് കിട്ടിയതും മാമന്റെ കൈക്കാരന്റെ സ്ഥിരം പരിപാടി തുടങ്ങി.

 

“…ആര് വന്നെന്ന താൻ പറയുന്നേ ദേവുവോ…” മാമൻ തിരിച്ചു ചോദിച്ചു.

 

“… ആഹ് പേരൊന്നും എനിക്ക് അറിയില്ല. അവൾ വന്നുകേറി തേജസിനോട് എന്ത് സൃങ്കരം ആയിരുന്നെന്നോ…”

 

“… നീ വെറുതെ കാര്യം അറിയാതെ സംസാരിക്കരുത്…” മാമൻ അങ്ങേരോട് ചൂടാവാൻ തുടങ്ങി.

 

“…എന്നോട് ചൂട് ആയിട്ട് എന്താ കാര്യം. പോയി അവനോട് ചോദിക്ക് പണി സമയത്ത് പണിയെടുക്കാതെ ഓരോ പെണ്ണിനേയും വിളിച്ചോണ്ട് വന്ന് അയ്യേ നാണക്കേട്. നാട്ടുകാർ അറിഞ്ഞാൽ എന്താ പറയാ…”

 

“… ടാ ദേവു അവന്റെ ഫ്രണ്ടിന്റെ പെങ്ങൾ ആണ്. എനിക്ക് അറിയാവുന്ന കൊച്ച്. എന്നോട് പറഞ്ഞത് പോലെ തേജസിന്റെ മുമ്പിൽ എങ്ങാനും പോയി വിളമ്പിയാൽ എല്ലാത്തവണത്തെയും പോലെ നീ പറയുന്നത് കേട്ട് അവൻ മിണ്ടാതിരിക്കില്ല. ദേഷ്യം വന്നാൽ അവനെ അറിയാലോ😡…”

മാമന്റെ മറുപടി അങ്ങേരുടെ വാ അടപ്പിച്ചെന്ന് വേണേ പറയാം. ഇത് തേജസ്‌ അറിഞ്ഞാൽ പിടിച്ചു ചാമ്പും എന്ന് ഭയം ഉള്ളതിനാൽ ആയിരിക്കാം തേജസ്‌ കേൾക്കെ ഇതുംപറഞ്ഞ് ചൊറിയാൻ പോയില്ല.ദിവസങ്ങൾ അങ്ങനെ കടന്നുപോയി ദേവു ഇടക്ക് ഇടക്കായി തേജസിനെ തേടി എത്തി. കിച്ചുവുമായി ദേവു നല്ല കമ്പനി ആയി അങ്ങനെ ഇരിക്കയാണ് ഒരു ദിവസം ദേവു തേജസിനെ വിളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *