Tomboy love ❤❤ [Fang leng]

Posted by

 

റിയാസ് : അർജുനെ നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇത് വേണ്ടടാ

 

അർജുൻ : എനിക്ക് ഇഷ്ടകുറവൊന്നും ഇല്ലടാ

 

റിയാസ് : നിന്റെ ശബ്ദം കേട്ടാൽ എനിക്കറിയാം നിനക്ക് താല്പര്യം ഇല്ലെന്ന്  അവളുടെ പെരുമാറ്റം എങ്ങനെയായിരുന്നു

 

അർജുൻ : പെരുമാറ്റത്തിലൊന്നും ഒരു കുഴാപ്പവും ഇല്ലെടാ പക്ഷെ എന്റെ മനസ്സിലുള്ള ഒരു കുട്ടി ആയിരുന്നില്ല അത് ഞാൻ എന്റെ സങ്കല്പത്തിലുള്ള കുട്ടിയെ കുറിച്ച് നിന്നോട് പറഞ്ഞിട്ടില്ലേ നല്ല മുടിയൊക്കെയുള്ള അധികം വെളുപ്പല്ലാത്ത എന്നെ കാൾ അല്പം പൊക്കം കുറഞ്ഞ ഹ… ഇതിൽ ഒന്നുപോലും അവളുമായി ഒത്തു വന്നില്ലെടാ…. സാരമില്ല കുറച്ച് നാൾ കഴിയുമ്പോൾ ഞാൻ പൊറുത്തപെടുമായിരിക്കും അല്ലേ

 

റിയാസ് : അപ്പോൾ മുന്നോട്ട് പോകാൻ തന്നെയാണോ നിന്റെ തീരുമാനം

 

അർജുൻ : അതേടാ ഇതോടെ എല്ലാ പ്രശ്നങ്ങളും അങ്ങ് തീരട്ടെ

 

ഇതേ സമയം ഹാളിൽ ബാക്കിയുവർ

 

ദേവി : ശേഖരേട്ടാ നിങ്ങൾ ഈ വിവാഹവുമായി മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചോ

 

ശേഖരൻ : അതെ അതിനിപ്പോൾ എന്താ നമ്മൾ എല്ലാം തീരുമാനിച്ചതല്ലേ എല്ലാവർക്കും സമ്മതവുമാണ്

 

ദേവി : ആർക്ക് സമ്മതമാണെന്ന് നിങ്ങൾ അവളുടെ കോലം കണ്ടില്ലേ നമുക്ക് അറിയാമായിരുന്ന അമ്മുവാണോ അത് അർജുന് ഈ വിവാഹത്തിന് തീരെ താല്പര്യമില്ല അവന്റെ മുഖം കണ്ടാൽ തന്നെ അതറിയാം

 

സാന്ദ്ര : അമ്മക്കെന്താ ചേട്ടന് ഒരു കുഴപ്പവുമില്ല

 

ദേവി : നിങ്ങൾക്കൊക്കെ എങ്ങനെയും ഈ വിവാഹം നടന്നാൽ മതിയല്ലോ അവന്റെ കാര്യം എന്താ ആരും ചിന്തിക്കാത്തത്

Leave a Reply

Your email address will not be published. Required fields are marked *