“അതല്ലടാ ഇത്രയും സ്വത്തുക്കൾ തരാൻ തയ്യാറാകുമ്പോൾ ആ കുട്ടിക്ക് എന്തോ പ്രശ്നമുണ്ടെന്നല്ലേ അതിനർത്ഥം കൂടാതെ നീ അനേഷിച്ചപ്പോൾ അവളെ പറ്റി അത്ര നല്ല അഭിപ്രായമല്ല കേട്ടതെന്നും പറയുന്നു എന്നിട്ടും ഇതുമായി മുന്നോട്ട് പോകാനാണോ നിന്റെ ഉദ്ദേശം ”
“ഞാൻ പറഞ്ഞില്ലേ എനിക്ക് വേറെ വഴിയില്ല വരുന്നത് സ്വീകരിക്കുക അത് മാത്രമാണ് ഇപ്പോൾ എന്റെ മുന്നിലുള്ളത് ശെരി നേരം ഒരുപാടായില്ലേ നീ വിട്ടോ എനിക്കിന്ന് ഒന്ന് രണ്ടിടത്തു കൂടി പോകാനുണ്ട് ”
ഇത്രയും പറഞ്ഞു അർജുൻ പതിയെ തന്റെ ബൈക്കിലേക്ക് കയറി
റിയാസ് :ശെരി ടാ വല്ലതുമുണ്ടെങ്കിൽ വിളിക്ക്
അർജുൻ പതിയെ തന്റെ ബൈക്ക് മുന്നോട്ടേക്കെടുത്തു
അവന്റെ മനസ്സിൽ കഴിഞ്ഞ കാര്യങ്ങൾ ഓരോന്നായി വന്നു കൂടി
“ഏത്ര സന്തോഷത്തോടെ കഴിഞ്ഞതായിരുന്നു എന്റെ കുടുംബം കഴിഞ്ഞ രണ്ട് മാസം കൊണ്ട് എല്ലാം തലകീഴായ് മറിഞ്ഞു ഈ സിറ്റിയിലെ തന്നെ ഏറ്റവും മികച്ച ഹാർഡ്‌വെയർ കമ്പനികളിലോന്നായിരുന്ന തങ്ങളുടെകമ്പനി ഇത്ര വലിയൊരു പ്രതിസന്ധി നേരിടുമെന്ന് ആരെങ്കിലും കരുതിയിരുന്നോ എങ്ങനെയാണ് ഞങ്ങൾ ആ ചതിയനെ വിശ്വസിച്ചത് അവന്റെ വലയിൽ വീഴാൻ മാത്രം മണ്ടമ്മാരായിരുന്നോ ഞങ്ങളൊക്കെ ഇനി ഒന്നും പറഞ്ഞിട്ടു കാര്യമില്ല മുങ്ങാൻ പോകുന്ന വള്ളത്തിൽ നിന്ന് കരകയറാൻ കിട്ടിയ ഏക കച്ചിതുരുമ്പാണ് ഈ വിവാഹം അതിൽ പിടിച്ചു കയറുകയല്ലാതെ എന്റെ മുന്നിൽ മറ്റു വഴികൾ ഒന്നും മില്ല ”
ഈ വക ചിന്തകളുമായി അർജുൻ വീണ്ടും ബൈക്ക് മുന്നോട്ടെടുത്തു