അർജുൻ : വിളിച്ചോ അതിൽ കുഴപ്പമൊന്നുമില്ല
അമ്മു : താങ്ക്സ് പിന്നെ ഞാൻ പറഞ്ഞുവന്നത് എന്താണെന്നു വച്ചാൽ ഇനി അർജുന്റെ കാര്യമൊക്കെ ഞാൻ അല്ലേ നോക്കേണ്ടത് ഇഷ്ടമുള്ളതും ഇല്ലാത്തതുമൊക്കെ നോക്കി മനസ്സിലാക്കി പെരുമാറണം എന്നാ അമ്മ പറഞ്ഞേക്കുന്നെ ഇപ്പോൾ മധുരം ഇഷ്ടമാണെന്ന് എനിക്ക് മനസ്സിലായി അത് ഞാൻ ഓർത്ത് വെച്ചേക്കാം എന്നാ പറഞ്ഞത്
അർജുൻ : ഓഹ് അങ്ങനെ (☺️) ശരി ഇനി തനിക്ക് എന്നോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ ചോദിക്ക് ”
“എന്ത് ചോദിക്കാൻ ”
“അല്ല നമ്മൾ പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയല്ലേ അപ്പോൾ നിനക്ക് എന്തെങ്കിലും ചോദിക്കനോ പറയാനോ ഉണ്ടെങ്കിൽ ആയിക്കോ ”
അമ്മു : ഉം.. ആദ്യമായിട്ട് എനിക്ക് പറയാനുള്ളത് ഒരു താങ്ക്സാ
അർജുൻ : താങ്ക്സൊ എന്തിന്
അമ്മു : എന്നെ കല്യാണം കഴിച്ചതിന് ഒരുപാട് നാളുകൾക്ക് ശേഷമാ അച്ഛനെയും അമ്മയെയും ഇത്രയും സന്തോഷത്തോടെ കാണുന്നത് വരുന്ന വിവാഹമൊക്കെ മുടങ്ങുകയായിരുന്നില്ലേ പിന്നെ അങ്ങനെ ആരെയെങ്കിലും വിവാഹം കഴിക്കാൻ എനിക്കും താല്പര്യം ഇല്ലായിരുന്നു അർജുൻ ആകുമ്പോൾ ഞാനും കംഫർട്ടബിളാ ഒന്നുമില്ലെങ്കിലും നമുക്ക് തമ്മിൽ അറിയാല്ലോ പിന്നെ എന്റെ ജീവിതത്തിലെ ഒരേ ഒരു പ്രണയം എന്നൊക്കെ തന്നെ വേണമെങ്കിൽ പറയാം
അർജുൻ : ഞാനോ
അമ്മു : അതെ ഞാൻ ഇവിടെ ആദ്യമായി വരുന്നത് ആറിലെന്തോ പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു അന്ന് അർജുൻ +1 എന്തോ ആണെന്നാണ് എന്റെ ഓർമ്മ ഞാൻ എപ്പോൾ ഇവിടെ വന്നാലും അർജുൻ ഞാൻ പറയുന്നതെല്ലാം കേൾക്കുമായിരുന്നു അർജുനെ ഇട്ട് വട്ട് കളിപ്പിക്കുന്നത് എനിക്ക് വലിയ ഇഷ്ടമായിരുന്നു എനിക്ക് ഇഷ്ടമുണ്ടായിരുന്നത് കൊണ്ടാ ഞാൻ അങ്ങനെയൊക്കെ ചെയ്തിരുന്നെ അർജുന് ഇതൊക്കെ ഓർമ്മയുണ്ടോ