അർജുൻ ചെറിയ പരുങ്ങലോടെ ചോദിച്ചു
അമ്മു : ഹേയ് ഇല്ല ഞാൻ വെറുതെ ചോദിച്ചെന്നെ ഉള്ളു ഇവിടുന്ന് പോയപ്പോൾ ചേട്ടന്റെ മുഖത്ത് വലിയ സന്തോഷമൊന്നും കണ്ടില്ല അതുകൊണ്ട് ചോദിച്ചെന്നെ ഉള്ളു
അർജുൻ : ഹേയ് അങ്ങനെയൊന്നുമില്ല ഞാൻ ഹാപ്പിയാണ്
അമ്മു : എന്നാൽ ഒക്കെ ഞാൻ ഇതു ചോദിക്കാൻ വേണ്ടി വിളിച്ചതാ… പിന്നെ എന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടോ
അർജുൻ : ഹേയ് ഇല്ല ഞാൻ എല്ലാം ചോദിച്ചല്ലോ
അമ്മു : എന്നാൽ ശെരി ഞാൻ പിന്നെ വിളിക്കാം
ഇത്രയും പറഞ്ഞു അമ്മു ഫോൺ വച്ചു
ഇതേ സമയം അമലും ശ്രുതിയും അവരുടെ റൂമിൽ
അമൽ : അർജുൻ വിവാഹത്തിന് സമ്മതിക്കും എന്ന് ഞാൻ തീരെ കരുതിയില്ല ശ്രുതി
ശ്രുതി : ഞാനും അവൻ സമ്മതിക്കില്ല എന്ന് തന്നെയാ കരുതിയത് എന്ത് പെണ്ണാ ചേട്ടാ അത് വന്ന് നിന്ന കോലം കണ്ടില്ലേ സത്യം പറഞ്ഞാൽ എനിക്ക് തീരെ ഇഷ്ടമായില്ല പിന്നെ ഈ കല്യാണം ഒന്ന് നടക്കാൻ വേണ്ടി ഒന്നഭിനയിച്ചു എന്നേ ഉള്ളു ചേട്ടന്റെ പൈസ തിരിച്ചു കൊടുക്കാനുള്ളതല്ലേ
അമൽ : നിനക്ക് മാത്രമല്ല ഇവിടെ ആർക്കും ഇഷ്ടപ്പെട്ടില്ല എന്തിന് അർജുന് പോലും ഇഷ്ടപ്പെട്ടുകാണില്ല പിന്നെ ഞങ്ങളുടെ ഗതികേട് അത്ര തന്നെ
ശ്രുതി : എന്തായാലും കല്യാണം കഴിയുന്നത് വരെ ആരും അവനോട് ഒന്നും പറയാൻ പോകണ്ട എങ്ങനെയും ഇത് നടക്കട്ടെ
അമൽ : ശെരി
പിന്നെ കാര്യങ്ങളൊക്കെ വളരെ പെട്ടെന്നായിരുന്നു വിവാഹം എത്രയും വേഗം നടത്തണം എന്ന തീരുമാനത്താൽ വളരെ പെട്ടെന്ന് തന്നെ വിവാഹ തീയതിയും നിശ്ചയിച്ചു