നിധിയുടെ കാവൽക്കാരൻ 19 [കാവൽക്കാരൻ]

Posted by

 

ആ കണ്ണുകളിലെ സഹതാപവും ഭയവും എനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.

 

അവരുടെ ആ നോട്ടം എനിക്ക് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.

 

“എല്ലാവരും ഒന്ന് പുറത്തേക്ക് പോ… എനിക്ക് കുറച്ചു റെസ്റ്റ് എടുക്കണം…”

 

ഞാൻ മുഖം താഴ്ത്തിക്കൊണ്ട് പറഞ്ഞു. എന്റെ ശബ്ദത്തിൽ അല്പം ഗൗരവം കലർന്നിരുന്നു.

 

അത് കേട്ടതും രാഹുലും സച്ചിനും കൃതികയും റോസും മറുത്തൊന്നും പറയാതെ, ഒരക്ഷരം മിണ്ടാതെ മുറിയിൽ നിന്നും പുറത്തേക്ക് നടന്നു.

 

എന്നാൽ ആമിയും നിധിയും മാത്രം പോയില്ല. അവർ കട്ടിലിന്റെ അരികിൽ തന്നെ നിന്നു.

ഞാൻ അവരെ നോക്കി.

 

അവർ രണ്ടുപേരും എന്നെ നോക്കി ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ‘ഒന്നുമില്ല.. എല്ലാം ശരിയാവും…’ എന്ന് ആമി കണ്ണ് കൊണ്ട് പറയുന്നുണ്ടെങ്കിലും, അവളുടെ മുഖത്തെ യഥാർത്ഥ ഭാവം… ഉള്ളിലെ ആ ഭയവും സങ്കടവും മറച്ചുപിടിക്കാൻ അവൾ വല്ലാതെ പാടുപെടുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു. നിധിയുടെ ചുണ്ടുകൾ വിറയ്ക്കുന്നത് അവൾ കഷ്ടപ്പെട്ട് അമർത്തിപ്പിടിക്കുന്നുണ്ട്.

 

“ഞാനൊന്നു കിടക്കട്ടെ…”

എന്നും പറഞ്ഞ് ഞാൻ തിരിഞ്ഞുകിടന്നു. കണ്ണുകൾ അടച്ചെങ്കിലും, മുന്നോട്ടുള്ള വഴികളെക്കുറിച്ചായിരുന്നു ചിന്തകൾ മുഴുവൻ…..

 

ബെഡിന്റെ ഇരുവശങ്ങളിൽ നിന്നും അവർ എന്നോട് ചേർന്നു കിടന്നു.

നിധി എന്റെ നെഞ്ചിലേക്ക് തല വെച്ചു, അവളുടെ കൈകൾ എന്നെ വരിഞ്ഞു മുറുക്കി. ആമി എന്റെ മുതുകിലൂടെ, ആ നാഗം പടർന്നു കിടക്കുന്ന ഭാഗത്ത് മെല്ലെ മുഖം ചേർത്തു. അവളുടെ ശ്വാസം അവിടെ തട്ടുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *