നിധിയുടെ കാവൽക്കാരൻ 19 [കാവൽക്കാരൻ]

Posted by

 

അതിനിടയിലാണ് ആമി എന്നെ ഒന്ന് തോണ്ടിയത്.

 

“പൊന്നൂസേ… അവിടെ നോക്ക്…”

 

ഞാൻ അവളെ നോക്കിയപ്പോൾ അവൾ ആ പൂജമുറിയുടെ ഉള്ളിലെ ഇരുട്ട് നിറഞ്ഞ ഒരു മൂലയിലേക്ക് കൈ ചൂണ്ടുന്നത് കണ്ടു.

 

ഇത്തിരി ഇരുട്ടായത് കൊണ്ട് തന്നെ അവിടെ എന്താണെന്ന് പെട്ടെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല. ഞാൻ കണ്ണുകൾ കൂർപ്പിച്ച്, കുറച്ചുകൂടി സൂക്ഷ്മമായി അങ്ങോട്ട് നോക്കി.

 

അവിടെ എന്തോ ഒന്ന് അനങ്ങുന്നുണ്ട്.

 

സാധനം എന്താണെന്ന് കണ്ടതും എന്റെ നട്ടെല്ലിലൂടെ ഒരു വിറയൽ പാഞ്ഞുപോയി.

 

കാരണം അതൊരു നാഗമായിരുന്നു…!

 

അതും സാധാരണ നാഗമല്ല . പാൽ പോലെ വെളുത്ത നിറം. ഇരുട്ടിൽ തിളങ്ങുന്ന ചുവന്ന കണ്ണുകൾ. അത് പത്തി വിടർത്തി അനങ്ങാതെ ഇരിക്കുകയാണ്.

 

അപൂർവ്വമായ, പുരാണങ്ങളിലൊക്കെ മാത്രം കേട്ടിട്ടുള്ള വെളുത്ത നാഗത്തെ ജീവനോടെ കണ്ടതിന്റെ തരിപ്പിൽ ഞാൻ നിൽക്കുമ്പോഴാണ് പിന്നിൽ നിന്നും ആ കമന്റ്‌ കേട്ടത്.

 

“വൗ… ക്യൂട്ട്…..!!”

 

ഞാൻ ഞെട്ടിത്തിരിഞ്ഞു നോക്കി.

 

കൃതികയാണ്!

 

ഇവൾക്ക് വല്ല മാനസികവും ഉണ്ടോ… 😐 ഇമ്മാതിരി സാധനത്തെ കണ്ടിട്ട് ക്യൂട്ട് എന്നോ?

 

അവൾ ഒട്ടും വൈകാതെ തന്റെ പോക്കറ്റിൽ നിന്നും ഫോണെടുത്തു. ഫ്ലാഷ് ഇട്ട് അതിനെ പകർത്താൻ അവൾ തുനിഞ്ഞു.

 

എന്നാൽ അവൾ ക്യാമറ ഓൺ ആക്കിയതും, മിന്നൽ വേഗത്തിൽ അവിടെ മാല കോർത്തുകൊണ്ടിരുന്ന പെൺകുട്ടികളിൽ ഒരാൾ എഴുന്നേറ്റു വന്നശേഷം കൃതികയുടെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ച് വാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *