“യാത്രാ ക്ഷീണം മാറിയോ?” അവർ ചുമർ ചാരി നിന്നു.
“ഉം… ” രവി എഴുന്നേറ്റു. അപ്പോഴാണ് സ്ഥാനം മാറി കിടന്ന മുണ്ട് ശ്രദ്ധിച്ചത്. ച്ചെ.. അടിയിൽ ഒന്നും ഇടാതെ കിടന്നതിൻ്റെ ശിക്ഷ! തൻ്റെ ലിംഗത്തെ ഇവർ കണ്ടുകാണുമോ? ഏയ്… ഉണ്ടാവില്ല.
രവി പെട്ടെന്ന് മുണ്ട് സ്ഥാനത്തേക്കിട്ടു. അപ്സരസ്സ് അത് കണ്ടില്ലെന്ന് നടിച്ചു.
“രവി ഉണരാൻ കാത്ത് ഇരിക്യായിരുന്നു ഞാൻ .. ചിലത് പറയാനുണ്ട്…” ആളെപ്പോലെതന്നെ അവരുടെ വാക്കുകൾക്ക് വല്ലാത്ത ആകർഷണം.
“സഹായം ലഭിക്കേണ്ട ആൾ എവിടെയാണ് തമ്പുരാട്ടി…”
“വരൂ.. പിന്നേയ്… എന്നെ അങ്ങിനെയൊന്നും വിളിക്കേണ്ട….”
അവർ മുന്നിലും, രവി പിന്നിലുമായി നടന്നു. അത് ചെന്ന് അവസാനിച്ചത് പടിഞ്ഞാറുള്ള മുറിയിൽ ആയിരുന്നു.
“ഇതാണ് പടിഞ്ഞാറ്റിനി.. ദാ.. അതാണ് സുഖോല്യാത്ത ആള്… എൻ്റെ ഭർത്താവ്..” ആ വലിയ മുറിയിലേക്ക് അവർ കടന്നു. അവിടെ മൂന്ന് കട്ടിൽ. ഒന്നിൽ ഒരു അജാനബാഹുവായ മനുഷ്യൻ കിടക്കുന്നു. മൂലയ്ക്ക് ഒരു ഓവുചാൽ. അരികിൽ തൊട്ടിയിൽ വെള്ളം. മുറിയിൽ നിറയെ ആയുർവേദ മരുന്നിൻ്റെ ഗന്ധം.
“ചികിത്സയ്ക്ക് ആള് വരും.. പിന്നെ, മുറിയും മറ്റും വൃത്തിയാക്കാനും വേറെ ആളുണ്ട്. ഭക്ഷണം കൊടുക്കാനും, തിരിച്ച് കിടത്താനും പിന്നെ വസ്ത്രം മാറ്റിക്കൊടുക്കാനും മറ്റൊരാളുടെ സഹായം വേണം… അതിനാണ് രവിയെ വിളിപ്പിച്ചത്..”
ഇവർക്ക് എൻ്റെ പേരും മനസ്സിലായിരുന്നു.
“എന്ത് പറ്റിയതാ…”
“ആനപ്പുറത്ത് നിന്നും വീണതാ… പോരാത്തതിന് ഇടഞ്ഞ ആനയുടെ വക ചവിട്ടും… എൻ്റെ കഷ്ടകാലം… അല്ലാതെന്താ പറയാ… വർഷം ഒന്നായി ഈ കിടപ്പ്… ഇടയ്ക്ക് ബോധം വരും… കുഴപ്പം നട്ടെല്ലിനാ… ചികിത്സ തുടർന്നാൽ ഭേദാവും ന്നാ വൈദ്യർ പറയണത്…” അവരുടെ വാക്കുകളിൽ വിഷാദം കിനിഞ്ഞു.